ETV Bharat / sitara

'ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ പെണ്ണിന് 10 പവന്‍ സ്വര്‍ണ്ണം നല്‍കും'-നടന്‍ സുബീഷ് സുധി - സുബീഷ് സുധി സിനിമകള്‍

കേരളത്തിലുണ്ടാകുന്ന സ്ത്രീധന പീഡന വാര്‍ത്തകളില്‍ പ്രതികരണമെന്നോണമാണ് തന്‍റെ നിലപാട് സുബീഷ് സുധി വ്യക്തമാക്കിയത്

malayalam actor subeesh sudhi latest face book post about dowry system  'ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ പെണ്ണിന് 10 പവന്‍ സ്വര്‍ണ്ണം നല്‍കും'-നടന്‍ സുബീഷ് സുധി  malayalam actor subeesh sudhi latest face book post  malayalam actor subeesh sudhi  subeesh sudhi news  subeesh sudhi films  നടന്‍ സുബീഷ് സുധി  സുബീഷ് സുധി സിനിമകള്‍  സുബീഷ് സുധി ഫോട്ടോകള്‍
'ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ പെണ്ണിന് 10 പവന്‍ സ്വര്‍ണ്ണം നല്‍കും'-നടന്‍ സുബീഷ് സുധി
author img

By

Published : Jun 24, 2021, 1:26 PM IST

ഗാര്‍ഹിക പീഡനം മൂലം നമ്മുടെ സാക്ഷര കേരളത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ത്രീധനത്തിന്‍റെ പേരില്‍ നേരിട്ട പീഡനങ്ങള്‍ മൂലം ജീവിതം അവസാനിപ്പിച്ച വിസ്‌മയ ആ പട്ടികയിലെ പുതിയ പേരാണ്. ഇത്തരത്തില്‍ കേരളത്തിലുണ്ടാകുന്ന സ്ത്രീധന പീഡന വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ സുബീഷ് സുധി.

താന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ വധുവിന് സ്വര്‍ണം അങ്ങോട്ട് നല്‍കിയിട്ട് മാത്രമായിരിക്കുമെന്ന് സുബീഷ് സുധി പറയുന്നു. കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായത് കൊണ്ട് പറയുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സുബീഷ് സുധിയുടെ ഫേസ്ബുക്ക് കുറിപ്പ്

'കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായതുകൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍.... അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വെയ്ക്കാം. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.' സുബീഷ് കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

സ്ത്രീധനം എന്ന കച്ചവടത്തെ ഇല്ലാതാകേണ്ടത് വലിയൊരു അത്യാവശ്യമായി മാറിയിരിക്കുകയാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. അഹാന കൃഷ്ണ കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ സ്ത്രീധനത്തിനെതിരെയാ വീഡിയോകള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. പലരും വലിയ തുകയും പവന്‍ കണക്കിന് സ്വര്‍ണവും ആവശ്യപ്പെടുന്നതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ കഴിയാത്ത മാതാപിതാക്കളും ഇന്ന് നമ്മുടെ സാക്ഷര കേരളത്തിലുണ്ട്.

Also read: സ്ത്രീധനത്തിന് പകരം മകളെ പഠിപ്പിക്കൂ... നടി രഞ്ജിനി പറയുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.