ജോജു ജോര്‍ജ് എന്ന നടന് വലിയൊരു ബ്രേക്ക് സമ്മാനിച്ച സിനിമയായിരുന്നു എം.പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്. വലിയ ആഘോഷ ആരവങ്ങളില്ലാതെ എത്തിയ ചിത്രം 2018ലെ ഹിറ്റായിരുന്നു. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ജോസഫിന് ശേഷം വീണ്ടുമൊരു ത്രില്ലറുമായി പത്മകുമാര്‍ എത്തുന്നു. ചിത്രത്തിന് വിനോദ് ഗുരുവായൂരാണ് തിരക്കഥയൊരുക്കുക. വിനോദയാത്രക്കായി പുറപ്പെടുന്ന ഒരു സംഘത്തിന് സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. എം.പത്മകുമാറിന്‍റെ ശിക്കാറിന്‍റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായിരുന്നു വിനോദ് ഗുരുവായൂര്‍. ശിഖാമണിയുടെ സംവിധായകന്‍ കൂടിയാണ് വിനോദ് ഗുരുവായൂര്‍. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചോ മറ്റ് വിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് പത്മകുമാറിന്‍റെ സംവിധാനത്തില്‍ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
ജോസഫിന് ശേഷം എം.പത്മകുമാറിന്‍റെ പുതിയ ത്രില്ലര്‍ - ജോജു ജോര്‍ജ്
ചിത്രത്തിന് വിനോദ് ഗുരുവായൂരാണ് തിരക്കഥയൊരുക്കുക. വിനോദയാത്രക്കായി പുറപ്പെടുന്ന ഒരു സംഘത്തിന് സംഭവിക്കുന്ന ചില പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം
![ജോസഫിന് ശേഷം എം.പത്മകുമാറിന്‍റെ പുതിയ ത്രില്ലര്‍ M. Padmakumar's new thriller after Joseph ജോസഫിന് ശേഷം എം.പത്മകുമാറിന്‍റെ പുതിയ ത്രില്ലര്‍ എം.പത്മകുമാറിന്‍റെ പുതിയ ത്രില്ലര്‍ വിനോദ് ഗുരുവായൂര്‍ ജോജു ജോര്‍ജ് എം.പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8525350-316-8525350-1598173971395.jpg?imwidth=3840)