യുവനടൻ ടൊവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്ക അതിതീവ്ര പ്രണയത്തിന്‍റെ നേർക്കാഴ്ചയായിരുന്നു. ചിത്രം തീയേറ്ററുകളിലും മികച്ച വിജയം നേടി. നായികയായി എത്തിയ അഹാനയുടെ നിഹാരിക എന്ന കഥാപാത്രവും പ്രേക്ഷകഇഷ്ടം നേടി. ഇപ്പോള്‍ ചിത്രത്തിലെ മനോഹരമായൊരു പ്രണയരംഗത്തിന്‍റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ ഡിവിഡി റിലീസിന് മുന്നോടിയായാണ് സിനിമയിലെ പ്രധാനരംഗങ്ങൾ പ്രേക്ഷകരിലേക്കെത്തിയത്. വീഡിയോ പുറത്തിറങ്ങിയ രണ്ട് ദിവസം പിന്നിടുമ്പോള്‍ എട്ട് ലക്ഷത്തിധികം ആളുകളാണ് വീഡിയോ യൂട്യൂബില്‍ മാത്രം കണ്ടത്.
- " class="align-text-top noRightClick twitterSection" data="">
സ്റ്റോറീസ് ആന്‍റ് തോട്ട്സിന്‍റെ ബാനറില്‍ ലിന്‍റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.