നടൻ മണിയൻ പിള്ള രാജുവിന്‍റെ മകൻ സച്ചിന്‍റെ വിവാഹ സൽക്കാര പരിപാടിയിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. പലർക്കും ഞായാറഴ്ച നടന്ന ആഘോഷം ഏറെ നാൾക്ക് ശേഷമുള്ള ഒരു റീയൂണിയൻ കൂടിയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ എപ്പോഴും ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കുന്ന മലയാളികളുടെ പ്രിയ നടി ലിസി ലക്ഷ്‌മിക്ക് ചടങ്ങ് സമ്മാനിച്ചത് സംവിധായകൻ ജോഷിയുമായുള്ള കൂടിക്കാഴ്‌ചയാണ്.
- " class="align-text-top noRightClick twitterSection" data="">