ETV Bharat / sitara

സിമ്പയും മുഫാസയും ഇനിയുമെത്തും; പ്രീക്വലില്‍ ബാരി ജെങ്കിൻസും ഭാഗമാകുന്നു - ദി ലയൺ കിംഗിന്‍റെ പുതിയ ഭാഗം

സിഡ്‌നി സ്റ്റുഡിയോസിൽ നടക്കുന്ന ദി ലയൺ കിംഗിന്‍റെ പ്രീക്വലിൽ നിർമാണപ്രവർത്തനങ്ങളിൽ മൂൺലൈറ്റിന്‍റെ തിരക്കഥാകൃത്തും ഓസ്‌കാർ ജേതാവുമായ ബാരി ജെങ്കിൻസും ഭാഗമാകുന്നു.

lion king prequel  barry jenkins lion king prequel  disney lion king prequel  lion king prequel story line  ലോസ് ഏഞ്ചൽസ്  വാൾട്ട് ഡിസ്‌നി അനിമേറ്റഡ് ഫീച്ചർ ഫിലിം  ദി ലയൺ കിംഗ്  പ്രീക്വൽ  സിഡ്‌നി സ്റ്റുഡിയോസ്  ബാരി ജെങ്കിൻസ്  ജോൺ ഫാവ്രോ  ജെഫ് നതൻസൺ  മൂൺലൈറ്റിന്‍റെ തിരക്കഥാകൃത്ത്  ബാരി ജെങ്കിൻസ്  ദി ലയൺ കിംഗ്  ദി ലയൺ കിംഗിന്‍റെ പുതിയ ഭാഗം  ഡിസ്‌നി
ദി ലയൺ കിംഗിന്‍റെ പ്രീക്വൽ
author img

By

Published : Sep 30, 2020, 3:44 PM IST

ലോസ് ഏഞ്ചൽസ്: വാൾട്ട് ഡിസ്‌നി അനിമേറ്റഡ് ഫീച്ചർ ഫിലിം "ദി ലയൺ കിംഗി"ന്‍റെ പ്രീക്വൽ ഒരുങ്ങുന്നു. സിഡ്‌നി സ്റ്റുഡിയോസിൽ നടക്കുന്ന ചിത്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങളിൽ മൂൺലൈറ്റിലൂടെ ഓസ്‌കാർ നേടിയ ബാരി ജെങ്കിൻസും ഭാഗമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം റിലീസിനെത്തിയ ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ ജോൺ ഫാവ്രോക്കൊപ്പം പ്രവർത്തിച്ച ജെഫ് നതൻസണാണ് പ്രീക്വലിന്‍റെ ഡ്രാഫ്റ്റ് എഴുതിയിട്ടുള്ളത്.

1994ലെ ദി ലയൺ കിംഗിന്‍റെ കമ്പ്യൂട്ടർ ആനിമേറ്റഡ് പതിപ്പായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദി ലയൺ കിംഗ്. ഫോട്ടോറിയലിസ്റ്റിക് മൃഗങ്ങളെയും ആഫ്രിക്കൻ പശ്ചാത്തലത്തെയും അവതരിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചിരുന്നത്. ഡൊണാൾഡ് ഗ്ലോവറും ബെയോൺസുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്. സിംബയുടെ അച്ഛന്‍റെ കഥയിലൂടെയായിരിക്കും ഹോളിവുഡ് ചിത്രത്തിന്‍റെ പ്രീക്വൽ തയ്യാറാക്കുന്നതെന്നാണ് സൂചന. ദി ലയൺ കിംഗിന് പുറമെ, ഡിസ്‌നിയുമായി ചേർന്ന് നൃത്തസംവിധായകൻ ആൽവിൻ എയ്‌ലിയുടെ ബയോപിക്കിലും ബാരി ജെങ്കിൻസ് പ്രവർത്തിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.