ഓസ്‌ട്രേലിയൻ തീപിടിത്തം; ഡികാപ്രിയോയുടെ സംഘടന 30 ലക്ഷം ഡോളർ നല്‍കും - Leonardo DiCaprio
ലിയോനാർഡോ അംഗമായ പരിസ്ഥിതി സംഘടന എർത്ത് അലയൻസ് ജനങ്ങളുടെ ക്ഷേമത്തിനായി 30 ലക്ഷം ഡോളർ സംഭാവന പ്രഖ്യാപിച്ചു.
വാഷിംഗ്‌ടൺ: ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോയുടെ പരിസ്ഥിതി സംഘടന ഓസ്‌ട്രേലിയൻ തീപിടിത്തത്തിലെ ദുരിതബാധിതർക്ക് 3 മില്യൺ ഡോളർ നൽകുമെന്ന് അറിയിച്ചു. ലിയോനാർഡോ അംഗമായ പരിസ്ഥിതി സംഘടന എർത്ത് അലയൻസാണ് ജനങ്ങളുടെ ക്ഷേമത്തിനായ് 30 ലക്ഷം ഡോളർ സംഭാവന പ്രഖ്യാപിച്ചത്. ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്‌തത് പ്രകാരം ഈ സംഘടന ഓസ്‌ട്രേലിയ വൈൽഡ്‌ഫയർ ഫണ്ട് എന്ന പേരിൽ പണം സമാഹരിച്ചതായി പറയുന്നു.
ഓസ്‌ട്രേലിയയിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 2000 വീടുകൾ നശിച്ചിരുന്നു. 25 ആളുകൾക്കും പത്ത് ലക്ഷത്തോളം മൃഗങ്ങൾക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട്. നാശനഷ്‌ടങ്ങൾക്ക് സംഭാവനയുമായി നടൻ ക്രിസ് ഹെംസ്‌വർത്ത്, എൽട്ടൺ ജോൺ, മെറ്റാലിക്ക തുടങ്ങി നിരവധി സിനിമാതാരങ്ങളും എത്തിയിട്ടുണ്ട്.