ETV Bharat / sitara

ഭാവതീവ്രമായ രാഗസന്നിവേശം ; ഓർമകളുടെ വളപ്പൊട്ടുകളിൽ ദേവരാജൻ മാസ്റ്റർ

കരമനയിൽ അദ്ദേഹത്തിന്‍റെ അയൽവാസിയായിരുന്ന സരസ്വതി, ദേവരാജൻ മാസ്റ്ററുടെ ഒരു പുസ്‌തകം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്

തിരുവനന്തപുരം ദേവരാജൻ വാർത്ത  ദേവരാജൻ മാസ്റ്റർ വാർത്ത  ജി ദേവരാജൻ വാർത്ത  അനശ്വര സംഗീതജ്ഞൻ ജി ദേവരാജൻ വാർത്ത  ദേവരാജൻ ജന്മദിനവാർഷികം വാർത്ത  കരമന ദേവരാജൻ സംഗീതജ്ഞൻ വാർത്ത  devarajan master birth anniversary news  devarajan master latest news  g devarajan master news malayalam  devarajan master karamana news
ദേവരാജൻ മാസ്റ്റർ
author img

By

Published : Sep 26, 2021, 11:03 PM IST

Updated : Sep 27, 2021, 1:32 PM IST

തിരുവനന്തപുരം : പാട്ടുപോലെ ഒഴുകുന്ന ഓർമകൾ... ഉജ്ജയിനിയിലെ ഗായിക..,ആയിരം പാദസരങ്ങൾ കിലുങ്ങി.., മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു.., ഏഴു സുന്ദര രാത്രികൾ.., പെരിയാറേ പെരിയാറേ.., ചന്ദ്രകളഭം ചാർത്തിയുറങ്ങും.., യവനസുന്ദരീ.., ഇഷ്ടപ്രാണേശ്വരീ.., തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ.., താഴമ്പൂ മണമുളള തണുപ്പുളള രാത്രിയിൽ.., മഞ്ഞലയിൽ മുങ്ങിത്തോർത്തി...

ദേവരാജൻ മാസ്റ്ററിന് ഇന്ന് ജന്മദിന വാർഷികം

മലയാള സംഗീതത്തിന്‍റെ മഹാരഥൻ ജി. ദേവരാജൻ മാസ്റ്ററിന്‍റെ 94-ാം ജന്മവാർഷികമാണ് സെപ്റ്റംബര്‍ 27. വരികൾക്ക് മാത്രമായിരുന്നില്ല, വാക്കുകൾക്കും അക്ഷരങ്ങൾക്കും ഭാവങ്ങൾക്കും ഈണം രചിച്ച സംഗീത ഇതിഹാസത്തിന്‍റെ ദേവരാജ ഗീതങ്ങൾ ഇന്നും അനശ്വരമാണ്.

കരമനയിലെ വാടക വീടും അയൽവാസിയും ശിഷ്യനും

സജീവ ചലച്ചിത്ര സംഗീത സംവിധാനത്തിൽ നിന്ന് വിട്ടുനിന്ന അവസാന 18 വർഷങ്ങൾ ദേവരാജൻ മാസ്റ്റർ ജീവിച്ച കരമനയിലെ വാടക വീട്ടിൽ ഓർമകൾ ഇപ്പോഴും അലയടിക്കുന്നു. ഇക്കാലത്തും 25ലേറെ ചിത്രങ്ങൾക്ക് ഈണമിട്ട അദ്ദേഹം കൂടുതൽ സമയവും ചെലവിട്ടത് പുതുതലമുറയിലേക്ക് അറിവ് കൈമാറുന്നതിനായിരുന്നു.

More Read: എല്ലാമൊരു സ്വപ്‌നം പോലെ, അനശ്വരം ആ ദേവസംഗീതം

നീയെത്ര ധന്യ എന്ന ചിത്രത്തിലെ 'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' എന്ന ഗാനം, 1987ൽ അദ്ദേഹം ചിട്ടപ്പെടുത്തിയത് ഇവിടെ വച്ചായിരുന്നുവെന്ന് വീട്ടുടമ സരസ നായർ ഓർക്കുന്നു. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിലെ പുലരിത്തൂമഞ്ഞുതുള്ളിയിൽ, തുടങ്ങി വേറെയും ഗാനങ്ങൾ...

കരമനയിൽ അദ്ദേഹത്തിന്‍റെ അയൽവാസിയായിരുന്ന സരസ്വതി, ദേവരാജൻ മാസ്റ്ററുടെ ഒരു പുസ്‌തകം ഇപ്പോഴും സൂക്ഷിക്കുന്നു. ഗാനമേളകൾക്ക് സ്റ്റേജിൽ നോക്കിപ്പാടാൻ വലിയ അക്ഷരങ്ങളിൽ പാട്ടുകൾ എഴുതിയ പുസ്‌തകമാണിത്. യേശുദാസ്, മാധുരി തുടങ്ങിയ മുതിർന്ന ഗായകർക്ക് വേണ്ടിയാണ് ഈ പുസ്‌തകം തയ്യാറാക്കിയിരുന്നത്.

തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കാലത്ത് ദേവരാജൻ മാസ്റ്റർ രൂപം കൊടുത്ത ശക്തിഗാഥ ക്വയർ സംഘത്തെ അദ്ദേഹത്തിന്‍റെ ശിഷ്യനും സംഗീത സംവിധായകനുമായ സതീഷ് രാമചന്ദ്രനാണ് നയിക്കുന്നത്. മാസ്റ്റർ കൈമാറിയ ക്വയർ ഗാനങ്ങളുടെ നൊട്ടേഷനുകൾ ഇപ്പോഴും അദ്ദേഹത്തിന്‍റെ പേരിലുള്ള ദേവരാഗപുരം സംഗീത അക്കാദമിയിൽ ഭദ്രമാണ്.

മലയാള ചലച്ചിത്ര സംഗീതത്തിനും കർണാടക സംഗീതത്തിനും നൽകിയ സംഭാവനകൾ ജി ദേവരാജനെ അനശ്വരനാക്കുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ പരിസരത്ത് ജീവിച്ചവർ വളപ്പൊട്ടുകൾ പോലെ ചിലത് മഹാനായ സംഗീതജ്ഞന്‍റെ ഓർമയ്ക്കായി സൂക്ഷിക്കുകയാണ്.

Last Updated : Sep 27, 2021, 1:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.