അടുത്തിടെ അന്തരിച്ച തമിഴ് ടെലിവിഷൻ താരം വിജെ ചിത്ര ആദ്യമായി അഭിനയിച്ച സിനിമ കാൾസ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ജെ. ശബരീഷ് ആണ് ചിത്രത്തിന്‍റെ സംവിധായകൻ. ആർ. സുന്ദരരാജൻ, വിനോദിനി, ദേവദർശിനി എന്നിവരാണ് കാൾസിലെ പ്രധാന അഭിനേതാക്കൾ. വിജെ ചിത്രയുടെ ആദ്യത്തേയും അവസാനത്തേയും ബിഗ്‌സ്ക്രീൻ കഥാപാത്രം കൂടിയാണ് കാൾസിലേത്.
-
Check out #CallsFirstLook Tamil Movie Starring @vjchithra
— Ajaey Shravan (@shravan_ajaey) December 13, 2020 " class="align-text-top noRightClick twitterSection" data="
Very happy to be a part in this movie 😊😊@vjchithra @VjchithuCs pic.twitter.com/7mtPqhyX8V
">Check out #CallsFirstLook Tamil Movie Starring @vjchithra
— Ajaey Shravan (@shravan_ajaey) December 13, 2020
Very happy to be a part in this movie 😊😊@vjchithra @VjchithuCs pic.twitter.com/7mtPqhyX8VCheck out #CallsFirstLook Tamil Movie Starring @vjchithra
— Ajaey Shravan (@shravan_ajaey) December 13, 2020
Very happy to be a part in this movie 😊😊@vjchithra @VjchithuCs pic.twitter.com/7mtPqhyX8V
എസ്. ജയകുമാർ, ജെ. കാവേരിസെൽവി എന്നിവർ ചേർന്നാണ് തമിഴ് ചിത്രം നിർമിക്കുന്നത്. തമീൻ അൻസാരിയാണ് കാൾസ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് വിജെ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് ടെലിവിഷൻ സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു ചിത്ര.