ETV Bharat / sitara

ജോസഫിന് ശേഷം 'നായാട്ട്'; ട്രെയിലർ പുറത്തിറങ്ങി

author img

By

Published : Mar 21, 2021, 2:13 PM IST

ജോജു ജോർജ്ജും നിമിഷ സജയനും കുഞ്ചാക്കോ ബോബനും പൊലീസുകാരുടെ വേഷത്തിലെത്തുന്ന നായാട്ടിന്‍റെ ട്രെയിലർ പുറത്തുവിട്ടു. അടുത്ത മാസം എട്ടിന് നായാട്ട് തിയേറ്ററുകളിലെത്തും

ജോസഫിന് ശേഷം മാരകത്രില്ലർ പുതിയ വാർത്ത  നായാട്ട് ട്രെയിലർ പുതിയ വാർത്ത  കുഞ്ചാക്കോ ബോബന്‍ ജോജു ജോര്‍ജ്ജ് നിമിഷ സജയന്‍ സിനിമ വാർത്ത  മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ട് സിനിമ വാർത്ത  kunchako boban nayattu film trailer latest news  nayattu trailer released news  nayattu release latest news  nayattu joju george nimisha sajayan news  joju george nimisha sajayan kunchakko boban news  martin prakkat nayatt news
നായാട്ട് ട്രെയിലർ പുറത്തിറങ്ങി

ജോസഫ് എന്ന ത്രില്ലറൊരുക്കിയ ഷാഹി കബീറിന്‍റെ രചനയിൽ വീണ്ടുമൊരു ത്രില്ലർ ചിത്രം കൂടി മലയാളത്തിലേക്ക് വരുന്നു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന നായാട്ട് സംവിധാനം ചെയ്യുന്നത് ചാർലിയിലൂടെ മലയാളിക്ക് സുപരിചിതനായ മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. സസ്പെൻസ് നിറച്ച് വളരെ ഉദ്വേഗഭരിത രംഗങ്ങള്‍ നിറച്ചുള്ള നായാട്ടിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോജു ജോർജ്ജും നിമിഷ സജയനും പൊലീസുകാരുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് നായാട്ടിന്‍റെ ഛായാഗ്രഹകൻ. മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനും ചേർന്നാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത്.

സർവൈവർ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്‌ണു വിജയ്‌യും ഗാനരചന അന്‍വര്‍ അലിയുമാണ്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെയും ബാനറില്‍ രഞ്ജിത്തും മാര്‍ട്ടിന്‍ പ്രക്കാട്ടും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത മാസം എട്ടിന് നായാട്ട് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.