വന്‍ വിജയം നേടിയ മലയാള സിനിമ ടേക്ക് ഓഫിന്‍റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒരുമിക്കുകയാണ് അറിയിപ്പ് എന്ന സിനിമക്കായി. ടേക്ക് ഓഫിന്‍റെ സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് അറിയിപ്പും സംവിധാനം ചെയ്യുക. ഇത് സംബന്ധിച്ച പ്രഖ്യാപനം അറിയിപ്പില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ കുഞ്ചാക്കോ ബോബനാണ് സോഷ്യല്‍ മീഡിയ വഴി നടത്തിയത്. കുഞ്ചാക്കോ ബോബനും ഷെബിന്‍ ബെക്കറും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക. മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും എഡിറ്റിങും നിര്‍വഹിക്കുക.
- " class="align-text-top noRightClick twitterSection" data="
">
ചിത്രത്തിന്‍റെ ഷൂട്ടിങ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ എറണാകുളത്ത് നടക്കും. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമ നായാട്ട്, അപ്പു ഭട്ടതിരിയുടെ നിഴല്‍, അഷ്റഫ് ഹംസയുടെ ഭീമന്‍റെ വഴി, എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള കുഞ്ചാക്കോ ബോബന്‍ സിനിമകള്‍. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാകുന്ന മലയന്‍ കുഞ്ഞിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി തിരക്കിലാണ് മഹേഷ് നാരായണന്‍.