ETV Bharat / sitara

ട്വിലൈറ്റ് താരം ക്രിസ്‌റ്റിന്‍ സ്‌റ്റുവര്‍ട്ട് വിവാഹിതയാകുന്നു... വധു ഡിലന്‍ മേയര്‍ - wedding

ട്വിലൈറ്റ് താരം ക്രിസ്‌റ്റിന്‍ സ്‌റ്റുവര്‍ട്ടും കാമുകി ഡിലന്‍ മേയറും തമ്മിലാണ് വിവാഹം. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

SITARA  Kristen Stewart Dylan Meyer are getting married  Kristen Stewart Dylan Meyer  Kristen Stewart  Dylan Meyer  married  Twilight  Robert Pattinson  Robert Pattinson Krishten Stewart  movie  movie news  news  latest news  top  top news  celebrity  celebrity news  celebrity wedding  wedding  ETV
ട്വിലൈറ്റ് താരം ക്രിസ്‌റ്റിന്‍ സ്‌റ്റുവര്‍ട്ട് വിവാഹിതയാകുന്നു... വധു ഡിലന്‍ മേയര്‍
author img

By

Published : Nov 4, 2021, 9:24 AM IST

ഹോളിവുഡ് താരം ക്രിസ്‌റ്റിന്‍ സ്‌റ്റുവര്‍ട്ട്‌ വിവാഹിതായവുന്നു. ട്വിലൈറ്റ് താരം ക്രിസ്‌റ്റിന്‍ സ്‌റ്റുവര്‍ട്ടും കാമുകി ഡിലന്‍ മേയറും തമ്മിലാണ് വിവാഹം. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ക്രിസ്‌റ്റിന്‍ തന്നെയാണ് പുറത്തുവിട്ടത്. 'അങ്ങനെ അത് സംഭവിക്കാന്‍ പോകുന്നു. ഞങ്ങള്‍ വിവാഹിതരാകുന്നു. അവള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതവള്‍ മനോഹരമായി ചെയ്‌തു.' -ക്രിസ്‌റ്റിന്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി.

ട്വിലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെ ലോക പ്രശസ്‌തി നേടിയ ക്രിസ്‌റ്റിന്‍ 'ദ സേഫ്‌റ്റി ഓഫ് ഒബ്ജക്‌റ്റ്‌സ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. അഭിനേത്രിയും എഴുത്തുകാരിയുമായ ഡിലന്‍ മേയര്‍ മിസ് 2059, മോക്‌സീ, റോക്ക് ബോട്ടം തുടങ്ങീ ഏതാനും ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഡയാന രാജകുമാരിയായി വേഷമിടുന്ന സ്‌പെന്‍സര്‍ ആണ് ക്രിസ്‌റ്റിന്‍ സ്‌റ്റുവര്‍ട്ടിന്‍റെ അടുത്ത ചിത്രം.

ഹോളിവുഡ് താരം റോബര്‍ട്ട് പാറ്റിന്‍സണ്‍, സൂപ്പര്‍ മോഡല്‍ സ്‌റ്റെല്ലാ മാക്‌സ്‌വെല്‍ എന്നിവരായിരുന്നു ക്രിസ്‌റ്റീനയുടെ ആദ്യ പ്രണയിതാക്കള്‍. ട്വിലൈറ്റില്‍ അഭിനയിക്കവെയാണ് ട്വിലൈറ്റ് സീരിസിലെ റോബര്‍ട്ട് പാറ്റിന്‍സണ്ണുമായി ക്രിസ്‌റ്റിന്‍ പ്രണയത്തിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.