ETV Bharat / sitara

കിച്ചുവിൽ നിന്ന് മമ്മുവിലേക്ക്! മമ്മു ലുക്ക് പങ്കുവച്ച് നടൻ കൃഷ്ണ ശങ്കർ - alphonse puthren

68 കിലോയിൽ നിന്നും 84 കിലോയായാണ് കൃഷ്ണ ശങ്കർ തൊബാമ ചിത്രത്തിനായി ശരീരഭാരം വർധിപ്പിച്ചത്

കിച്ചു  മമ്മു  കിച്ചുവിൽ നിന്ന് മമ്മു  കൃഷ്ണ ശങ്കർ  അൽഫോൻസ് പുത്രൻ  ശരീരഭാരം വർധിപ്പിച്ച ചിത്രം  Krishna Shankar  thobama  mammu and kichu  alphonse puthren  മമ്മു ലുക്ക്
മമ്മു ലുക്ക് പങ്കുവെച്ച് നടൻ കൃഷ്ണ ശങ്കർ
author img

By

Published : Jul 22, 2020, 1:44 PM IST

"കിച്ചുവിൽ നിന്ന് മമ്മുവിലേക്ക്! 68ൽ നിന്ന് 84ലേക്ക്," യുവനടൻ കൃഷ്ണ ശങ്കർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മൊഹസിൻ കാസിം സംവിധാനം ചെയ്ത തൊബാമ എന്ന ചിത്രത്തിലെ അഭിനയപ്രേമിയായ മമ്മുവിനായി കൃഷ്‌ണ ശങ്കർ ശരീരഭാരം ഉയർത്തിയിരുന്നു. 68 കിലോയിൽ നിന്നും ചിത്രത്തിനായി 16 കിലോയാണ് താരം അധികമായി വർധിപ്പിച്ചത്. മമ്മുവിനായി ശരീരഭാരം കൂട്ടിയ ചിത്രവും കിച്ചുവായുള്ള തന്‍റെ ശരിക്കുമുള്ള ലുക്കുമാണ് പോസ്റ്റിനൊപ്പം നടൻ പങ്കുവച്ചത്.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ കിച്ചു എന്ന കൃഷ്ണ ശങ്കറിന്‍റെ മമ്മു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രേമത്തിലെ സഹതാരങ്ങളായ സിജു വിൽസണും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.