ETV Bharat / sitara

ഖുശ്ബുവിന്‍റെ ഭർത്താവും നടനും സംവിധായകനുമായ സുന്ദര്‍ സിയ്ക്ക് കൊവിഡ് - covid khushboo latest news

തമിഴിലെ നടനും സംവിധായകനുമായ സുന്ദര്‍ സിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഖുശ്ബുവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സുന്ദര്‍ സി കൊറോണ വാർത്ത  സുന്ദര്‍ സി ഖുശ്ബു പുതിയ വാർത്ത  ഖുശ്ബു നിയമസഭ തെരഞ്ഞെടുപ്പ് വാർത്ത  sundar c tested covid positive news  sundar c kushboo latest news  actor director sundar c latest news  covid khushboo latest news  khushbu's husband sundar corona latest news
ഖുശ്ബുവിന്‍റെ ഭർത്താവും നടനും സംവിധായകനുമായ സുന്ദര്‍ സിയ്ക്ക് കൊവിഡ്
author img

By

Published : Apr 11, 2021, 12:39 PM IST

തെന്നിന്ത്യയിലെ പ്രമുഖതാരം ഖുശ്ബുവിന്‍റെ ഭർത്താവും സംവിധായകനുമായ സുന്ദര്‍ സിയ്‌ക്ക് കൊവിഡ്. തന്‍റെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതായും മുൻകരുതലിന്‍റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ചയാണ് സംവിധായകന് കൊവിഡ് പോസിറ്റീവായത്.

  • Hi, my husband #SundarC has tested #Covid19 positive today eve. He is doing well but admitted in hospital for precautionary measures. Request anyone who has been in contact with him to please isolate yourself and get tested immediately. Pls prayer for his speedy recovery. 🙏🙏🙏

    — KhushbuSundar ❤️ (@khushsundar) April 10, 2021 " class="align-text-top noRightClick twitterSection" data=" ">

"എന്‍റെ ഭർത്താവ് സുന്ദർ സി കൊവിഡ് പോസിറ്റീവായി. അദ്ദേഹം നന്നായി ഇരിക്കുന്നു. എന്നാലും മുൻകരുതലിന്‍റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ഉടൻ തന്നെ വൈറസ് പരിശോധനക്ക് വിധേയമാകണം. ഉടൻ തന്നെ രോഗം ഭേദമാകാൻ പ്രാർഥിക്കൂ," എന്ന് ഖുശ്ബു ട്വിറ്ററിൽ പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ഖുശ്ബു മത്സരിച്ചിരുന്നു. അടുത്തിടെയാണ് താരം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയത്.

സ്ഫടികത്തിന്‍റെ തമിഴ് പതിപ്പ് വീരാപ്പ് ഉൾപ്പെടെ ഒമ്പത് തമിഴ് ചിത്രങ്ങളിൽ സുന്ദര്‍ സി നായകനായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ, 32 ചലച്ചിത്രങ്ങളുടെ സംവിധായകനുമാണ്. തമിഴകത്തെ പ്രശസ്ത സംവിധായകൻ മണിരത്നത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായും സുന്ദർ സി പ്രവർത്തിച്ചിരുന്നു. മുറൈമാമൻ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സിയും ഖുശ്‍ബുവും പ്രണയത്തിലാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.