ETV Bharat / sitara

ലോക്ക്ഡൗൺ കഴിഞ്ഞാൽ അണ്ണാത്തയുടെ ഭാഗമാകാൻ ഖുശ്‌ബുവും - khushbu act rajnikanth news

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ഖുശ്‌ബുവും അണ്ണാത്തയുടെ ഭാഗമാകും.

രജനികാന്ത് അണ്ണാത്ത ഖുശ്‌ബു വാർത്ത  ഖുശ്‌ബു രജനികാന്ത് സിനിമ വാർത്ത  തലൈവ അണ്ണാത്ത സിരുത്തൈ ശിവ വാർത്ത  rajnikanth's annathe shooting resumes news  khushbu act rajnikanth news  khushbu thalaiva news
അണ്ണാത്ത
author img

By

Published : Jun 12, 2021, 2:47 PM IST

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. അണ്ണാത്തയിലെ തന്‍റെ ഭാഗം പൂർത്തിയാക്കി കഴിഞ്ഞ മാസം തലൈവ ഹൈദരാബാദിൽ നിന്ന് ചെന്നെയിലേക്ക് മടങ്ങുകയും ചെയ്തു.

നടി ഖുശ്ബുവും അണ്ണാത്തയിൽ അതിപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ മാസങ്ങളിൽ താരം തെരഞ്ഞെടുപ്പും രാഷ്‌ട്രീയപ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നതിനാൽ തന്നെ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും, സിനിമ ചിത്രീകരണം പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയാൽ ഖുശ്‌ബുവും ഉടൻ തന്നെ അണ്ണാത്തയുടെ ഭാഗമാകുമെന്നും ശേഷിക്കുന്ന രംഗങ്ങൾ പൂർത്തിയാക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

Also Read: എന്‍റെ അഭിനയത്തിന് പഞ്ചായത്ത് അവാർഡൊന്നും കിട്ടിയിട്ടില്ല, സംവിധായകർക്ക് പരാതിയുമില്ല... വിമർശകർക്ക് ബാബു ആന്‍റണിയുടെ മറുപടി

ഫാമിലി എന്‍റർടെയ്‌നറായി ഒരുക്കുന്ന തമിഴ് ചിത്രത്തിൽ നയൻതാര, ജഗപതി ബാബു, സൂരി, പ്രകാശ് രാജ്, മീന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഡി. ഇമ്മനാണ് അണ്ണാത്തയുടെ സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്‌സാണ് നിർമാതാക്കൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.