ETV Bharat / sitara

കെജിഎഫ്-2വിന്‍റെ ഭാഗമാകാന്‍ പ്രകാശ് രാജും; സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍ - Prakash Raj tweets photos from sets

ബെംഗളൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. നടന്‍ പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇരുവരും ഷൂട്ടിങ് ആരംഭിച്ച സന്തോഷം ട്വിറ്ററിലൂടെ അറിയിച്ചു

കെജിഎഫ്-2വിന്‍റെ ഭാഗമാകാന്‍ പ്രകാശ് രാജും, സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍  കെജിഎഫ്-2വിന്‍റെ ഭാഗമാകാന്‍ പ്രകാശ് രാജും  നടന്‍ യഷ്  സഞ്ജയ് ദത്ത്  'KGF 2' shoot resumes  Prakash Raj tweets photos from sets  'KGF 2' shoot resumes, Prakash Raj tweets photos from sets
കെജിഎഫ്-2വിന്‍റെ ഭാഗമാകാന്‍ പ്രകാശ് രാജും, സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
author img

By

Published : Aug 26, 2020, 4:27 PM IST

Updated : Aug 27, 2020, 4:30 PM IST

2018ല്‍ തിയേറ്ററുകളിലെത്തി കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു ബഹുഭാഷകളിലെത്തിയ ബ്രഹ്മാണ്ഡ കന്നട ചിത്രം കെജിഎഫ് ചാപ്റ്റര്‍ 1. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമയില്‍ നടന്‍ യഷ് ആയിരുന്നു നായകന്‍. ചിത്രം പുറത്തിറങ്ങി ഒന്നര വര്‍ഷത്തോട് അടുക്കുമ്പോള്‍ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. മാര്‍ച്ചില്‍ കൊവിഡ് ലോകത്തൊട്ടാകെ പിടിമുറുക്കിയപ്പോള്‍ രണ്ടാംഭാഗത്തിന്‍റെ ഷൂട്ടിങ് മുടങ്ങിയിരുന്നു. അതാണ് ഇന്ന് മുതല്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്.

  • After 6 full months...the COVID break is broken...Shooting today! Feels like a rebirth! Guess which film???!!!😊😊😊 pic.twitter.com/nHRiiIejMX

    — Malavika Avinash (@MalavikaBJP) August 26, 2020 " class="align-text-top noRightClick twitterSection" data=" ">

സഞ്ജയ് ദത്ത് അടക്കമുള്ള വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ഭാഗമാകാന്‍ ഇപ്പോള്‍ പ്രകാശ് രാജും എത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. നടന്‍ പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇരുവരും ഷൂട്ടിങ് ആരംഭിച്ച സന്തോഷം ട്വിറ്ററിലൂടെ അറിയിച്ചു. യഷിന്‍റെ റോക്കി ഭായ്‌ക്ക് വില്ലനായി എത്തുന്ന സഞ്ജയ് ദത്തിന്‍റെ അധീര എന്ന വില്ലന്‍ കഥാപാത്രത്തിന് കൂടിയാണ് ആരാധകര്‍ ഇത്തവണ കാത്തിരിക്കുന്നത്. അസുഖം ബാധിച്ച് സഞ്ജയ് ദത്ത് ചികിത്സയിലാണ്. ചികിത്സക്കായി ജോലിയില്‍ നിന്നും ഇടവേള എടുക്കുകയാണെന്നും സഞ്ജയ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. സഞ്ജയുടെ കുറച്ച്‌ ഭാഗങ്ങളുടെ മാത്രമെ ചിത്രീകരണവും ഡബിങും പൂര്‍ത്തിയായിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഒക്ടോബര്‍ 23നായിരുന്നു ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതികമായും ദൃശ്യപരമായും ശ്രദ്ധനേടിയ സിനിമ കൂടിയാണ്.

Last Updated : Aug 27, 2020, 4:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.