ETV Bharat / sitara

താനടക്കം ഭൂരിപക്ഷം സ്ത്രീകളും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കെയ്‌ര നൈറ്റ്ലി - Keira Knightley photos

പുരുഷന്മാര്‍ സംവിധാനം ചെയ്യുന്ന സിനിമകളിലെ അമിതമായ സെക്‌സ് സീനുകളില്‍ അഭിനയിക്കില്ലെന്ന് നേരത്തെ തുറന്ന് പറഞ്ഞ നടി കൂടിയാണ് കെയ്‌ര നൈറ്റ്ലി

Keira Knightley says all the women she knows have been sexually harassed  താനടക്കമുള്ള ഭൂരിഭാഗം സ്ത്രീകളും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി കെയ്‌ര നൈറ്റ്ലി  നടി കെയ്‌ര നൈറ്റ്ലി  നടി കെയ്‌ര നൈറ്റ്ലി സിനിമകള്‍  ലൈംഗീക പീഡനം  Keira Knightley news  Keira Knightley films  Keira Knightley photos  കെയ്‌ര നൈറ്റ്ലി
താനടക്കമുള്ള ഭൂരിഭാഗം സ്ത്രീകളും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി കെയ്‌ര നൈറ്റ്ലി
author img

By

Published : Jun 9, 2021, 10:55 PM IST

താനടക്കം മിക്ക സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടി കെയ്‌ര നൈറ്റ്‌ലി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ തുറന്ന് പറച്ചില്‍.

പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഇല്ല. പല സ്ത്രീകളും പലവിധത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. പലപ്പോഴും ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കടുത്ത മാനസീക പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട് കെയ്‌ര പറഞ്ഞു.

സ്ത്രീകള്‍ സ്വയരക്ഷ ഉറപ്പ് വരുത്തണം

'ഏതെല്ലാം രീതിയിലാണ് ഓരോ സ്ത്രീകളും ചൂഷണത്തിന് ഇരകളാകുന്നതെന്ന് അക്ഷരാര്‍ഥത്തില്‍ എനിക്ക് പറയാന്‍ അറിയില്ല. ഏതെങ്കിലും രീതിയിലുള്ള അപകടങ്ങള്‍ സംഭവിച്ച് കഴിയുമ്പോഴാണ് അവര്‍ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ പലപ്പോഴും പുറംലോകം അറിയുന്നത്.

ആരെങ്കിലും കുത്തി പരുക്കേല്‍പിക്കുമെന്നും കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും ഏതെങ്കിലും സ്ത്രീകള്‍ പറയാറുണ്ടോ... എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ എപ്പോഴും സ്ത്രീകള്‍ നേരിടുന്നുണ്ട്. എല്ലാ സ്ത്രീകളും പുറത്തിറങ്ങുമ്പോള്‍ സ്വയരക്ഷ ഉറപ്പ് വരുത്തണം.

എവിടെയും അക്രമം ഒളിഞ്ഞിരിപ്പുണ്ടെന്ന ചിന്തയുണ്ടാകണം. ഞാനടക്കം എല്ലാ സ്ത്രീകളും സുരക്ഷിതത്വത്തിനായി എന്തെങ്കിലും കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. ഇതേപറ്റി കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.' കെയ്‌ര പറഞ്ഞു.

70 ശതമാനത്തോളം സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു

യുഎന്‍ നടത്തിയ സര്‍വേ പ്രകാരം 70 ശതമാനത്തോളം സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. 2021ലെ കണക്കുപ്രകാരം ഇവരില്‍ 97 ശതമാനവും 18നും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുമാണ്. പൊതുവിടത്തില്‍ പുരുഷന്‍മാര്‍ക്ക് നിരോധനം ഏര്‍പെടുത്തണമെന്ന രീതിയിലുള്ള അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണെന്നും താരം പറഞ്ഞു.

പൊതുവിടത്തില്‍ തനിക്കും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കെയ്‌ര പറഞ്ഞു. പുരുഷന്മാര്‍ സംവിധാനം ചെയ്യുന്ന സിനിമകളിലെ അമിതമായ സെക്‌സ് സീനുകളില്‍ അഭിനയിക്കില്ലെന്ന് നേരത്തെ തുറന്ന് പറഞ്ഞ നടി കൂടിയാണ് കെയ്‌ര നൈറ്റ്ലി.

Also read: നിഖില്‍ ജെയ്‌നുമായുള്ള വിവാഹം ഇന്ത്യന്‍ നിയമപ്രകാരം അസാധുവെന്ന് നുസ്രത്ത് ജഹാന്‍

ലോക്ക്‌ ഡൗണിന് മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയായ സൈലന്‍റ് നൈറ്റാണ് ഇനി പുറത്തിറങ്ങാനുള്ള കെയ്‌രയുടെ ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.