ETV Bharat / sitara

കന്മദം മുത്തശ്ശി ഇനി ഓർമ

author img

By

Published : Sep 29, 2020, 1:02 PM IST

കന്മദം, പട്ടാഭിഷേകം ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ശാരദ നായർ അന്തരിച്ചു.

കന്മദം മുത്തശ്ശി ഇനി ഓർമ  എറണാകുളം  നടി ശാരദ നായർ അന്തരിച്ചു  പാലക്കാട് തത്തമംഗലം കാദംബരി  ലോഹിതദാസ് ചിത്രം കന്മദം  sharadha nair passed away  saradha nair passed away  Kanmadam grandmother  mohanlal film muthassi  palakkad thathamangalam  lohitadas film  പാലക്കാട് തത്തമംഗലം
കന്മദം മുത്തശ്ശി ഇനി ഓർമ

എറണാകുളം: കന്മദത്തിലൂടെ മലയാളിയുടെ പ്രിയപ്പെട്ട മുത്തശ്ശിയായി മാറിയ നടി ശാരദ നായർ ഇനി ഓർമ. പാലക്കാട് തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് അന്തരിച്ച പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ. 92 വയസായിരുന്നു. 1998ൽ കന്മദത്തിലും 1999ൽ പട്ടാഭിഷേകം ചിത്രത്തിലും ശാരദാ നായർ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാലും മഞ്ജുവാര്യരും ദാമുവും ഭാനുവുമായി എത്തിയ ലോഹിതദാസ് ചിത്രം കന്മദത്തിലെ മുത്തശ്ശി വലിയ ശ്രദ്ധ നേടിയ കഥാപാത്രമാണ്. ചിത്രത്തിൽ മഞ്ജു വാര്യരുടെ മുത്തശ്ശിയായിരുന്നു ശാരദാ നായർ. എന്നാൽ, കന്മദത്തിൽ തന്‍റെ ചെറുമകനായുള്ള കാത്തിരിപ്പും മോഹൻലാലുമായുള്ള സംഭാഷണരംഗങ്ങളും പ്രേക്ഷകർ മുത്തശ്ശിയിലൂടെ വൈകാരികമായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.