ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബാറ്ററി ടോർച്ച് ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമൽഹാസന്‍റെ മക്കൾ നീതി മയ്യം (എംഎൻഎം) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ പാർട്ടിക്ക് ബാറ്ററി ടോർച്ച് അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎൻഎം റിട്ട് ഹർജി നൽകിയത്.
-
.@ikamalhaasan’s @maiamofficial approaches Madras High Court seeking direction to #ElectionCommission to allot the #BatteryTorch symbol for the party and restrain MGR Makkal Katchi from using the same for #TN assembly elections. pic.twitter.com/o50fx53zLD
— Sreedhar Pillai (@sri50) December 18, 2020 " class="align-text-top noRightClick twitterSection" data="
">.@ikamalhaasan’s @maiamofficial approaches Madras High Court seeking direction to #ElectionCommission to allot the #BatteryTorch symbol for the party and restrain MGR Makkal Katchi from using the same for #TN assembly elections. pic.twitter.com/o50fx53zLD
— Sreedhar Pillai (@sri50) December 18, 2020.@ikamalhaasan’s @maiamofficial approaches Madras High Court seeking direction to #ElectionCommission to allot the #BatteryTorch symbol for the party and restrain MGR Makkal Katchi from using the same for #TN assembly elections. pic.twitter.com/o50fx53zLD
— Sreedhar Pillai (@sri50) December 18, 2020
എംജിആർ മക്കള്‍ കച്ചിക്ക് ബാറ്ററി ടോര്‍ച്ച് ചിഹ്നം അനുവദിക്കരുതെന്നും കമൽ ഹാസന്‍റെ പാർട്ടി പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ പാർട്ടിക്ക് ടോർച്ച് ചിഹ്നം നിഷേധിച്ചതിലും എംജിആർ മക്കള്‍ കച്ചിക്ക് അതേ ചിഹ്നത്തിന് അനുമതി നൽകിയതിലും കമൽ ഹാസൻ നേരത്തെ പ്രതികരിച്ചിട്ടുണ്ട്. തങ്ങൾക്ക് ടോർച്ച് തന്നില്ലെങ്കിൽ ഒരു വിളക്കുഗോപുരമായി മാറുമെന്നാണ് മക്കൾ നീതി മയ്യം പറഞ്ഞത്.