ETV Bharat / sitara

കമൽ ഹാസൻ തിരക്കഥ, മഹേഷ് നാരായണൻ സംവിധാനം; തേവർ മകൻ 2നെന്ന് റിപ്പോർട്ടുകൾ - തേവർ മകൻ 2 കമൽ ഹാസൻ വാർത്ത

മഹേഷ് നാരായണൻ ചിത്രത്തിന് കമൽ ഹാസൻ തിരക്കഥ ഒരുക്കുന്നു. തേവർ മകൻ ചിത്രത്തിന്‍റെ തുടർപതിപ്പായിരിക്കുമെന്നാണ് സൂചന.

കമൽ ഹാസൻ ശിവാജി ഗണേശൻ തേവർ മകൻ വാർത്ത  kamal hassan news latest  kamal hassan mahesh narayanan film news  mahesh narayanan thevar magan 2 news  sivaji ganeshan bharathan news  sivaji kamal hassan news  കമൽ ഹാസൻ തിരക്കഥ വാർത്ത  കമൽ ഹാസൻ മഹേഷ് നാരായണൻ സംവിധാനം വാർത്ത  മഹേഷ് നാരായണൻ തേവർ മകൻ 2 വാർത്ത  തേവർ മകൻ 2 കമൽ ഹാസൻ വാർത്ത  തേവർ മകൻ ഭരതൻ ശിവാജി ഗണേശൻ വാർത്ത
തേവർ മകൻ 2
author img

By

Published : Aug 23, 2021, 12:17 PM IST

കമൽ ഹാസൻ- ശിവാജി ഗണേശൻ കോമ്പോയിൽ 1992ൽ പുറത്തിറങ്ങിയ തേവര്‍ മകന്‍ ചിത്രത്തിന് തുടർപതിപ്പ് ഒരുങ്ങുന്നു. ഭരതന്‍റെ സംവിധാനത്തിൽ കമൽ ഹാസൻ തിരക്കഥ എഴുതി നിർമിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും മലയാളത്തിൽ നിന്നുള്ള സംവിധായകനാണ്. മഹേഷ് നാരായണൻ ചിത്രത്തിന്‍റെ സംവിധായകനാകുമ്പോൾ തിരക്കഥാകൃത്തായി കമൽ ഹാസനും പങ്കാളിയാകുന്നു.

വിക്രത്തിന് ശേഷം കമലിന്‍റെ പുതിയ ചിത്രം മഹേഷ് നാരായണനൊപ്പം

വിക്രത്തിനും ഇന്ത്യന്‍ 2ന്‍റെയും ചിത്രീകരണത്തിന് ശേഷം മഹേഷ് നാരായണന്‍റെ ചിത്രത്തിന് തിരക്കഥ എഴുതുമെന്ന് കമൽ ഹാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തേവർ മകൻ 2 ആണ് ഈ ചിത്രമെന്നും ഉടനെ തന്നെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് സൂചന.

തേവർ മകനിലെ ശിവാജി ഗണേശൻ, കമൽ ഹാസൻ എന്നിവരുടെ പ്രകടനത്തിന് ഒപ്പം ചിത്രം അഞ്ച് ദേശീയ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിരുന്നു. കൂടാതെ, ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയായിരുന്നു ചിത്രം.

More Read: 'വിക്ര'ത്തിനിടയിൽ മാലിക് കണ്ട് കമൽ ഹാസനും ലോകേഷ് കനകരാജും

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് കമൽ ഹാസൻ ഇപ്പോൾ. ഫഹദ് ഫാസിൽ, വിജയ് സേതുപതി, കാളിദാസ് ജയറാം, നരൈൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബിഗ് ബോസ് തമിഴ് സീസൺ 4 മത്സരാർഥി ശിവാനി നാരായണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിക്രത്തിന്‍റെ ഷൂട്ടിങ് ഇടവേളയിൽ മഹേഷ് നാരായണനും ഫഹദിനുമൊപ്പം ലോകേഷ് കനകരാജും കമൽ ഹാസനും മാലിക് സിനിമ കണ്ടതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.