കോയമ്പത്തൂര്‍: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസൻ കോയമ്പത്തൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മക്കള്‍ നീതി മയ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായാണ് കമല്‍ഹാസൻ മത്സരിക്കുന്നത്.
-
. @maiamofficial 's Chief @ikamalhaasan filed his nomination papers in #CoimbatoreSouth constituency #TNElections2021 pic.twitter.com/OcdXME8MYj
— Ramesh Bala (@rameshlaus) March 15, 2021 " class="align-text-top noRightClick twitterSection" data="
">. @maiamofficial 's Chief @ikamalhaasan filed his nomination papers in #CoimbatoreSouth constituency #TNElections2021 pic.twitter.com/OcdXME8MYj
— Ramesh Bala (@rameshlaus) March 15, 2021. @maiamofficial 's Chief @ikamalhaasan filed his nomination papers in #CoimbatoreSouth constituency #TNElections2021 pic.twitter.com/OcdXME8MYj
— Ramesh Bala (@rameshlaus) March 15, 2021
താരം കോയമ്പത്തൂർ സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ഇന്ന് കോയമ്പത്തൂരിൽ എത്തി കമൽഹാസൻ നാമനിർദേശ പത്രിക നൽകുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ബുധനാഴ്‌ച പാർട്ടി പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ കമൽ ഹാസന്‍റെ പേര് ഉൾപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ താരം ആലന്തൂരിലായിരിക്കും മത്സരിക്കുന്നതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എഐഎഡിഎംകെയുടെ സ്ഥാപകനും പുരൈട്ചി തലൈവരുമായ എംജിആർ രണ്ടു വട്ടം മത്സരിച്ച് ജയിച്ച മണ്ഡലമാണ് ആലന്തൂർ.
കോയമ്പത്തൂരിൽ മക്കള്‍ നീതി മയ്യത്തിനെ കൂടാതെ, ബിജെപിയും കോൺഗ്രസും മത്സരരംഗത്തുണ്ട്. അടുത്ത മാസം ആറിനാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ വോട്ടെണ്ണൽ തിയതി മെയ് രണ്ടിനാണ്.