ബാലതാരമായി എത്തിയപ്പോള്‍ തന്നെ കാണികളെ അതിശയിപ്പിച്ച പ്രതിഭയാണ് മലയാളികളുടെ സ്വന്തം ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം. ഇപ്പോള്‍ അച്ഛന്‍റെ ടാഗ് ഇല്ലാതെയും കാളിദാസിനെ സിനിമാപ്രേമികള്‍ സ്നേഹിച്ച് തുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ പുത്തം പുതു കാലൈ, പാവ കഥൈകള്‍ എന്നീ ആന്തോളജികളെ പ്രകടനമാണ് കാരണം. ഇപ്പോള്‍ അതിമനോഹരമായ ഒരു ഫാന്‍ ബോയ് മൊമന്‍റ് ഫോട്ടോ തന്‍റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. നടന്‍ വിജയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. കാളിദാസ് തന്നെയാണ് വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
-
Just when u thought things cudnt get any better ❤️#master meets #student
— kalidas jayaram (@kalidas700) January 9, 2021 " class="align-text-top noRightClick twitterSection" data="
Thank you Vijay sir for taking the time and effort, means a lot ❤️🔥#ThalapathyVijay 🙏 pic.twitter.com/DoI44UGPwP
">Just when u thought things cudnt get any better ❤️#master meets #student
— kalidas jayaram (@kalidas700) January 9, 2021
Thank you Vijay sir for taking the time and effort, means a lot ❤️🔥#ThalapathyVijay 🙏 pic.twitter.com/DoI44UGPwPJust when u thought things cudnt get any better ❤️#master meets #student
— kalidas jayaram (@kalidas700) January 9, 2021
Thank you Vijay sir for taking the time and effort, means a lot ❤️🔥#ThalapathyVijay 🙏 pic.twitter.com/DoI44UGPwP
പാവ കഥൈകളിലെ തങ്കം എന്ന ചെറുചിത്രത്തില്‍ കാളിദാസ് അവതരിപ്പിച്ച സത്താര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. മുമ്പ് അച്ഛനൊപ്പം അവാര്‍ഡ് നിശകളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ വിജയ്‌യെ സ്ഥിരമായി അനുകരിക്കാറുണ്ടായിരുന്നു കാളിദാസ്. ആരധകര്‍ക്കിപ്പോഴും കാളിദാസ് അവതരിപ്പിക്കുന്ന വിജയ്‌യുടെ ശബ്ദം ഏറെ ഇഷ്ടമാണ്. തുപ്പാക്കി എന്ന സിനിമയില്‍ വിജയ്‌ക്കൊപ്പം ജയറാം അഭിനയിച്ചിരുന്നു. 'മാസ്റ്റര്‍ മീറ്റ്സ് സ്റ്റുഡന്‍റ്' എന്ന മനോഹരമായ വാക്കുകളും ഫോട്ടോയ്‌ക്കൊപ്പം കാളിദാസ് പങ്കുവെച്ചിരുന്നു. മാസ്റ്റര്‍ പൊങ്കല്‍ റിലീസായി ദിവസങ്ങള്‍ക്കകം തിയേറ്ററുകളിലെത്തും.