ETV Bharat / sitara

കാളിദാസ് ജയറാം സിനിമ ബാക്ക് പാക്കേഴ്‌സും ഒടിടി റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിലെ ഏറ്റവും പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിൽ ഫെബ്രുവരി 10ന് സിനിമ റിലീസ് ചെയ്യും. റൂട്ട്സിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് ബാക്ക് പാക്കേഴ്‌സ്. സംവിധായകന്‍ ജയരാജ് ഒരുക്കുന്ന സിനിമയില്‍ കാര്‍ത്തിക നായരാണ് നായിക

author img

By

Published : Feb 7, 2021, 2:03 PM IST

Kalidas Jayaram Movie Back Packers has also announced the OTT release  കാളിദാസ് ജയറാം സിനിമ ബാക്ക് പാക്കേഴ്‌സും ഒടിടി റിലീസ് പ്രഖ്യാപിച്ചു  സിനിമ ബാക്ക് പാക്കേഴ്‌സും ഒടിടി റിലീസ് പ്രഖ്യാപിച്ചു  കാളിദാസ് ജയറാം സിനിമ ബാക്ക് പാക്കേഴ്‌സ്  Kalidas Jayaram Movie Back Packers  സംവിധായകന്‍ ജയരാജ്  Movie Back Packers related news  Movie Back Packers news
Movie Back Packers

യുവതാരം കാളിദാസ് ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമ ബാക്ക് പാക്കേഴ്‌സിന്‍റെ റിലീസിങ് തിയ്യതി പുറത്തുവിട്ടു. സംവിധായകന്‍ ജയരാജ് ഒരുക്കുന്ന സിനിമയില്‍ കാര്‍ത്തിക നായരാണ് നായിക. മലയാളത്തിലെ ഏറ്റവും പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിൽ ഫെബ്രുവരി 10ന് സിനിമ റിലീസ് ചെയ്യും. റൂട്ട്സിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് ബാക്ക് പാക്കേഴ്‌സ്. നേരത്തെ സിനിമയിലെ വീഡിയോ ഗാനങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഗുരുതരമായ രോഗത്തിന് അടിമപ്പെട്ട് മരണം കാത്ത് കിടക്കുന്ന രണ്ട് പേരുടെ കഥയാണ് സിനിമ പറയുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഡോ.സുരേഷ്‌ കുമാര്‍ മുട്ടത്ത്, അഡ്വ.കെ.ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് കാളിദാസിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.