ETV Bharat / sitara

കൃതിക ഉദയനിധിയുടെ പുതിയ സംവിധാന സംരംഭം, നായകന്‍ കാളിദാസ് ജയറാം

പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകും. ട്വിറ്റര്‍ സ്പെയ്‌സസ് വഴിയാണ് സിനിമയുടെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.

author img

By

Published : Jun 5, 2021, 10:18 PM IST

Kalidas Jayaram in the lead in Krithika Udhayanidhi new directorial venture  കൃതിക ഉദയനിധിയുടെ പുതിയ സംവിധാന സംരംഭം, നായകന്‍ കാളിദാസ് ജയറാം  കൃതിക ഉദയനിധി  കൃതിക ഉദയനിധി കാളിദാസ് ജയറാം  കാളിദാസ് ജയറാം തമിഴ്‌ സിനിമകള്‍  Kalidas Jayaram films  Kalidas Jayaram related news  Kalidas Jayaram Krithika Udhayanidhi  Krithika Udhayanidhi films  Krithika Udhayanidhi news
കൃതിക ഉദയനിധിയുടെ പുതിയ സംവിധാന സംരംഭം, നായകന്‍ കാളിദാസ് ജയറാം

സംവിധായികയും നടന്‍ ഉദയനിധി സ്റ്റാലിന്‍റെ ജീവിത പങ്കാളിയുമായ കൃതിക ഉദയനിധിയുടെ സംവിധാനത്തില്‍ പുതിയ സിനിമ വരുന്നു. പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകും. ട്വിറ്റര്‍ സ്പെയ്‌സസ് വഴിയാണ് സിനിമയുടെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ആദ്യമായാണ് ട്വിറ്റര്‍ സ്പെയ്‌സസിന്‍റെ സാധ്യത ഉപയോഗിച്ച് ഒരു സിനിമയുടെ അനൗണ്‍സ്‌മെന്‍റ് നടക്കുന്നത്. ട്വിറ്ററിനുള്ളിൽ ലഭ്യമായ ഓഡിയോ-ചാറ്റ് ഫീച്ചറാണ് ട്വിറ്റർ സ്പെയ്‌സസ്. ക്ലബ്‌ഹൗസ് പോലെ വിവിധ വിഷയങ്ങളിൽ‌ താൽ‌പ്പര്യമുള്ള ആളുകൾ‌ തമ്മിലുള്ള സംഭാഷണങ്ങൾ‌, അഭിമുഖങ്ങൾ‌, ചർച്ചകൾ‌ എന്നിവ ഇവിടെ ആളുകൾ‌ക്ക് കേൾക്കാൻ‌ കഴിയും. ഈ ഫീച്ചറിലേക്ക് ആക്‌സസ് ഉള്ളവർക്ക് സ്വന്തമായി ചാറ്റ് റൂമുകൾ ക്രിയേറ്റ് ചെയ്യാനും ഇപ്പോൾ സാധിക്കും.

റൈസ് ഈസ്റ്റ് ക്രിയേഷന്‍സാണ് സിനിമ നിര്‍മിക്കുന്നത്. താന്‍യ രവിചന്ദറാണ് നായിക. റിച്ചാര്‍ഡ്.എം.നാതനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. വണക്കം ചെന്നൈ എന്ന സിനിമ സംവിധാനം ചെയ്‌തുകൊണ്ട് 2013 ആണ് കൃതിക സംവിധായികയായി അരങ്ങേറിയത്. പിന്നീട് 2018ല്‍ വിജയ്‌ ആന്‍റണിയെ നായകനാക്കി കാളി സംവിധാനം ചെയ്‌തു. അവസാനമായി റിലീസ് ചെയ്‌ത കാളിദാസ് സിനിമ പാവ കഥൈകള്‍ എന്ന ആന്തോളജിയാണ്. സുധ കൊങര സംവിധാനം ചെയ്‌ത തങ്കം എന്ന ചെറു ചിത്രത്തില്‍ സത്താര്‍ എന്ന കഥാപാത്രമായാണ് കാളിദാസ് എത്തിയത്.

Also read: അനുഷ്‌ക ശര്‍മ സ്റ്റേഡിയത്തില്‍ ക്വാറന്‍റൈനിലാണ്, കുസൃതി ചോദ്യങ്ങളുമായി സോഷ്യല്‍മീഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.