ETV Bharat / sitara

'ആദാമിന്‍റെ മകന്‍ അബു' വിടവാങ്ങി - K P Aabuti passed away

K P Aabuti passed away: 'ആദാമിന്‍റെ മകന്‍ അബു'വിലെ നായക കഥാപാത്രത്തിന് അവലംബമായ കെപി ആബുട്ടി അന്തരിച്ചു. ആബുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകം.

'ആദാമിന്‍റെ മകന്‍ അബു' വിടവാങ്ങി  K P Aabuti passed away  കെപി ആബുട്ടി അന്തരിച്ചു
'ആദാമിന്‍റെ മകന്‍ അബു' വിടവാങ്ങി
author img

By

Published : Feb 7, 2022, 1:12 PM IST

K P Aabuti passed away: ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ 'ആദാമിന്‍റെ മകന്‍ അബു'വിലെ നായക കഥാപാത്രത്തിന് അവലംബമായ മട്ടന്നൂര്‍ പരിയാരം ഹസ്സന്‍ മുക്കിലെ കെപി ആബുട്ടി അന്തരിച്ചു. 89 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു അന്ത്യം.

സലിം അഹമ്മദിന്‍റെ 'ആദാമിന്‍റെ മകന്‍ അബു'വില്‍ ഇദ്ദേഹത്തിന്‍റെ ജീവിത രീതികളാണ് സലിം കുമാര്‍ അവതരിപ്പിച്ചത്‌. മട്ടന്നൂര്‍ പലോട്ടു പള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറും യൂനാനി മരുന്നു രാശിക്കല്ലും മതഗ്രന്ഥങ്ങളും വില്‍പ്പന നടത്തിയിരുന്ന ആബൂട്ടിക്കയുടെ ജീവിത രീതികളായിരുന്നു സലിം അഹമ്മദിന്‍റെ പ്രഥമ സിനിമയ്‌ക്ക്‌ കാരണമായത്‌.

സാമ്പത്തിക പരാധീനതകള്‍ക്കിടയിലും അബു എന്ന വയോധികനായ അത്തര്‍ കച്ചവടക്കാരന്‌ മക്കയില്‍ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കാന്‍ മോഹമുണ്ടാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ആദാമിന്‍റെ അബുവിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത്‌‌.

ആബൂട്ടിക്ക് അബുവിലൂടെ വേഷം പകര്‍ന്ന സലിംകുമാറിന്‌ 2010ല്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ സലിം കുമാറും സലിം അഹമ്മദും ആബൂട്ടിയെ കാണാനെത്തിയതും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ആബൂട്ടിക്കയെന്ന പച്ച മനുഷ്യന്‍റെ ജീവിതം പകര്‍ത്തിയതാണ് സിനിമാ മേഖലയിലേയ്‌ക്കുള്ള ചവിട്ടുപടിയായതെന്ന് സലിം അഹമ്മദ്‌ പറഞ്ഞിരുന്നു. ആബൂട്ടിയുടെ നിര്യാണത്തില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

'കെ പി ആബൂട്ടിക്ക പരിയാരം ഹസ്സൻമുക്ക് ഇന്നു കാലത്ത് മരണപെട്ടു. പണ്ട് പലോടും പള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വിൽപ്പന നടത്തിയിരുന്ന അബൂട്ടിക്കയുടെ രീതികളായിരുന്നു 'ആദാമിന്‍റെ മകൻ അബു'വിലെ അബുവിന് പകർന്ന് നൽകിയത്. അല്ലാഹു ആ സാധുമനുഷ്യന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.' -സലിം അഹമ്മദ്‌ ഫേസ്‌ബുക്കില്‍ കുറിച്ചു.

Also Read: 'ഇത്‌ നീതി നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്നവരുടെ വിജയം'; ദിലീപിന്‍റെ ജാമ്യത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ ഈശ്വര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.