The Most Handsome Men in the World 2021: ലോകത്തിലെ ഏറ്റവും സുന്ദര പുരുഷനായി ബിടിഎസ് താരം ജംഗ്‌കുക്ക്. ലോകമൊട്ടാകെ ആരാധകരുള്ള സൗത്ത് കൊറിയന്‍ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ബിടിഎസ് താരങ്ങള്‍ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ബാന്‍ഡിലെ ജംഗ്‌കുക്കാണ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്.
Jungkook crowned as most handsome men: 2021ലെ ലോകത്തിലെ ഏറ്റവും സുന്ദര പുരുഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ജംഗ്‌കുക്ക്. റാങ്കിംഗ് വോട്ടെടുപ്പില്‍ പേരുകേട്ട കിംഗ് ചോയ്‌സ് എന്ന സംഗീത സൈറ്റിലാണ് താരം 2021ലെ 'ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്‍' ആയി തെരഞ്ഞെടുക്കപ്പെട്ടത്. 100 പുരുഷന്‍മാരുടെ പട്ടികയില്‍ നിന്നാണ് ജംഗ്‌കുക്ക് ഈ നേട്ടം കൈവരിക്കുന്നത്.
2.4 ദശലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് ജംഗ്‌കുക്ക് ഒന്നാം സ്ഥാനം നേടിയത്. സൗത്ത് കൊറിയന്‍ ബോയ് ഗ്രൂപ്പായ ആസ്‌ട്രോയുടെ ചാ യുന്‍ വൂയേക്കാള്‍ ഒരു ദശലക്ഷത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിലാണ് ജംഗ്‌കുക്ക് ഈ നേട്ടം കൈവരിച്ചത്. ചാന യുന്‍ വൂ ആണ് ലോകത്തിലെ രണ്ടാമത്തെ സുന്ദര പുരുഷന്‍. 450,000 വോട്ടുകളുമായി ബിടിഎസ് താരം ജിന്‍ ആണ് മൂന്നാം സ്ഥാനത്ത്.
70,000ലധികം വോട്ടുകൾ നേടി വി എട്ടാം സ്ഥാനവും നേടി. 'ക്രാഷ് ലാൻഡിംഗ് ഓൺ യു' താരം ഹ്യുന്‍ ബിൻ അഞ്ചാം സ്ഥാനവും, 'ഫ്ളവർ ഓഫ് ഈവിൾ' താരം ലീ ജൂങ് ജി ആറാം സ്ഥാനവും, 'ദി കിംഗ്: എറ്റേണൽ മൊണാർക്ക്' താരം ലീ മിൻ ഹോ ഏഴാം സ്ഥാനവും കരസ്ഥമാക്കി.
Top ten most handsome men 2021: അമേരിക്കന്‍ താരം ജോണി ഡെപ് ഒഴികെ ഏഷ്യൻ താരങ്ങളും ഗായകരുമാണ് 2021 ലോകത്തിലെ ഏറ്റവും സുന്ദര പുരുഷന്‍മാരുടെ ആദ്യ ടോപ് പത്തില്‍ ഇടംപിടിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
അതിനിടെ തന്‍റെ ബോക്‌സിംഗ് കഴിവുകൾ വ്യക്തമാക്കുന്ന ഒരു വീഡിയോ ജംഗ്‌കുക്ക് തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. തന്‍റെ ശരീര ഘടന നിലനിര്‍ത്താന്‍ താരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബോക്‌സിംഗില്‍ ഏര്‍പ്പെട്ടിരുന്നു. വ്യത്യസ്‌ത തരത്തിലുള്ള സ്‌പോർട്‌സുകൾ ആസ്വദിക്കുന്ന കൂട്ടത്തിലാണ് ജംഗ്‌കുക്ക്.
Also Read: Arjun Kapoor Malaika Arora to split: അര്‍ജുന്‍ കപൂറും മലൈക അറോറയും വേര്‍പിരിയുന്നു?