കൊവിഡ് 19 മൂലം സംസ്ഥാനത്ത് ഇപ്പോള്‍ ഹര്‍ത്താല്‍ പ്രതീതിയാണ്. സിനിമാമേഖല സ്തംഭിച്ച അവസ്ഥയിലാണ്. ഷൂട്ടിങുകളെല്ലാം നിര്‍ത്തിവെച്ച് താരങ്ങള്‍ അവധിയിലാണ്. സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ ജനങ്ങള്‍ ഇപ്പോള്‍ വീടിനുള്ളില്‍ കഴിച്ചുകൂട്ടുകയാണ്. വീട്ടില്‍ ബോറടിച്ചിരിക്കുന്നവര്‍ക്ക് ബോറടിമാറ്റാന്‍ കലക്കന്‍ ഐഡിയയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകനും നടനുമായ ജൂഡ് ആന്‍റണി. തിരക്കഥകള്‍ എഴുതാനും സിനിമയാക്കാനും താത്പര്യമുള്ളവര്‍ക്ക് അവ എഴുതി ജൂഡ് ആന്‍റണിക്ക് ഈ കൊവിഡ് കാലത്ത് അയച്ചുനല്‍കാമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് ജൂഡ് ആന്‍റണി.
- " class="align-text-top noRightClick twitterSection" data="">
സമയമെടുത്ത് എഴുതി അയച്ചാല്‍ മതിയെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കിടിലം കഥയാണെങ്കില്‍ തീര്‍ച്ചയായും സിനിമയാക്കുമെന്ന ഉറപ്പും സംവിധായകന്‍ നല്‍കിയിട്ടുണ്ട്. boradimattanjude@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് കഥകളും, തിരക്കഥകളും അയക്കേണ്ടത്. ജൂഡിന്‍റെ പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് ലഭിച്ചത്. കഥ കൊള്ളാമെങ്കില്‍ അടിച്ചുമാറ്റി സിനിമയാക്കാനല്ലേ എന്നതടക്കമുള്ള കമന്‍റുകളാണ് പോസ്റ്റിന് ലഭിച്ചത്.