ETV Bharat / sitara

RRR Mania in Hyderabad | ആവേശം തിരയടിക്കുന്നു... ആരാധകര്‍ക്കൊപ്പം ആര്‍ആര്‍ആര്‍ കണ്ട്‌ ജൂനിയര്‍ എന്‍ടിആറും രാംചരണും.. - RRR will breaks Bahubali

Jr NTR and Ramcharan Watched RRR: തെലങ്കാനയിലെ തീയേറ്ററുകളില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെയും രാംചരണിന്‍റെയും ആരാധകരുടെ മുദ്രാവാക്യങ്ങളാല്‍ നിറഞ്ഞു. രാജമൗലി ഒരിക്കല്‍ കൂടി ഇന്ത്യന്‍ സിനിമയെ അടുത്ത ഘട്ടത്തിലേയ്‌ക്ക്‌ നയിച്ചുവെന്ന്‌ ആരാധകര്‍.

RRR Mania in Hyderabad  Jr NTR and Ramcharan Watched RRR  RRR will breaks Bahubali  Ramcharan wife enjoyed RRR movie
RRR Mania in Hyderabad | ആരാധകര്‍ക്കൊപ്പം ആര്‍ആര്‍ആര്‍ കണ്ട്‌ ജൂനിയര്‍ എന്‍ടിആറും രാംചരണും..
author img

By

Published : Mar 25, 2022, 4:05 PM IST

RRR Mania in Hyderabad: പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിലെത്തി. തെലങ്കാനയിലെ തീയേറ്ററുകളില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെയും രാംചരണിന്‍റെയും ആരാധകരുടെ മുദ്രാവാക്യങ്ങളാല്‍ നിറഞ്ഞു. രാജമൗലി ഒരിക്കല്‍ കൂടി ഇന്ത്യന്‍ സിനിമയെ അടുത്ത ഘട്ടത്തിലേയ്‌ക്ക്‌ നയിച്ചുവെന്ന്‌ ആരാധകര്‍.

ആരാധകര്‍ക്കൊപ്പം ആര്‍ആര്‍ആര്‍ കണ്ട്‌ ജൂനിയര്‍ എന്‍ടിആറും രാംചരണും..

Jr NTR and Ramcharan Watched RRR: പുലര്‍ച്ചെ തന്നെ ബെനിഫിറ്റ്‌ ഷോയ്‌ക്കെത്തിയ ആരാധകര്‍, തിയേറ്ററില്‍ ചെണ്ട മേളം മുഴക്കിയും പടക്കം പൊട്ടിച്ചും സന്തോഷം പ്രകടിപ്പിച്ചു. ഹൈദരാബാദ്‌ നഗരത്തിലെ എല്ലാ തിയേറ്ററുകളുടെയും പരിസരം ആരാധകരെയും സിനിമാ പ്രേമികളെയും കൊണ്ട്‌ നിറഞ്ഞു. ബെനിഫിറ്റ്‌ ഷോ കണ്ട ശേഷം മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ സന്തോഷം പ്രകടിപ്പിക്കാനും ആരാധകര്‍ മറന്നില്ല. എന്‍ടിആറിനെയും രാംചരണിനെയും ഒരുമിച്ച്‌ കണ്ടതില്‍ ആരാധകര്‍ ആവേശഭരിതരായി.

RRR will breaks Bahubali: 'ബാഹുബലി'യുടെ റെക്കോര്‍ഡുകള്‍ 'ആര്‍ആര്‍ആര്‍' തകര്‍ക്കുമെന്നും ആരാധകര്‍ പറയുന്നു. ജയ്‌ എന്‍ടിആര്‍, ജയ്‌ ബാലയ്യ തുടങ്ങീ മുദ്രാവാക്യങ്ങളാന്‍ ഇരമ്പുകയാണ് തിയേറ്ററുകള്‍. ഗച്ചിബൗളിയിലെ എഎംബി തിയേറ്ററില്‍ കുടുംബത്തോടൊപ്പമാണ് ജൂനിയര്‍ എന്‍ടിആര്‍ 'ആര്‍ആര്‍ആര്‍' കാണാനെത്തിയത്‌. സിനിമ കണ്ട ശേഷം താരം തിയേറ്ററിന് പുറത്ത്‌ ആരാധകരെ കൈ വീശി കാണിച്ചു.

Ramcharan wife enjoyed RRR movie: ഭാര്യ ഉപാസനക്കൊപ്പം ഭ്രമരംഭ തിയേറ്ററിലാണ് രാംചരണ്‍ 'ആര്‍ആര്‍ആര്‍' കാണാനെത്തിയത്‌. ആരാധകര്‍ക്കൊപ്പം ആസ്വദിച്ചാണ് ഉപാസന 'ആര്‍ആര്‍ആര്‍' കണ്ടത്‌. ഒരുപാട് പേരുടെ കൂടെ സിനിമ കണ്ടതിന്‍റെ ത്രില്ലിലായിരുന്നു ഉപാസന. രാം ചരൺ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കളര്‍ പേപ്പറുകള്‍ വലിച്ചെറിഞ്ഞ്‌ ഉപാസന സന്തോഷം പ്രകടിപ്പിച്ചു. സംവിധായകൻ എസ്എസ് രാജമൗലിയും നിർമ്മാതാവ് ദനയ്യയും തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം സിനിമ കാണാന്‍ എത്തിയിരുന്നു.

Also Read: 'സുഹൃത്താണെങ്കിലും പറയാതിരിക്കാന്‍ വയ്യ.. വിനായകന്‍ മാപ്പ്‌ പറയണം': വിധു വിന്‍സന്‍റ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.