റിയാലിറ്റി ഷോയിലൂടെ മലയാളിക്ക് സുപരിചിതനായി പിന്നീട് ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ സംഗീതസംവിധായകനായ രഞ്ജിൻ രാജിന് ആൺകുഞ്ഞ് ജനിച്ചു. തനിക്ക് കുഞ്ഞുപിറഞ്ഞുവെന്ന സന്തോഷം രഞ്ജിൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ജൂനിയർ ഇങ്ങെത്തിയെന്ന് കുറിച്ചുകൊണ്ട് ഭാര്യക്കും പുതിയ അതിഥിക്കുമൊപ്പമുള്ള ചിത്രങ്ങളും സംഗീത സംവിധായകൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
നിരവധി പേരാണ് രഞ്ജിനും ഭാര്യ ശിൽപയ്ക്കും ആശംസ അറിയിച്ചുകൊണ്ട് പോസ്റ്റിന് കമന്‍റ് ചെയ്തത്. 2013ലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്.
ജോജു ജോർജിന്‍റെ ജോസഫിലൂടെ പ്രശസ്തനായ സംഗീതജ്ഞൻ രഞ്ജിൻ രാജ് അൽ മല്ലു, നിത്യഹരിത നായകൻ, ഓർമയിൽ ഒരു ശിശിരം എന്നീ ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട്. കാവൽ ആണ് രഞ്ജിൻ രാജിന്‍റെ പുതിയ ചിത്രം. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ഗായകനായി തുടങ്ങിയ രഞ്ജിൻ ഉപ്പും മുളകും ഉൾപ്പെടെയുള്ള ടിവി പരിപാടികളിലും പ്രവർത്തിച്ചിട്ടുണ്ട്.