കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച് മലയാള സിനിമയിൽ തന്‍റേതായ ഇടം കണ്ടെത്തിയ യുവ നടിയാണ് അന്ന ബെൻ. താരത്തിന്‍റെ പുതിയ ഫോട്ടോ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇത് നമ്മുടെ ബേബി മോള്‍ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
പുത്തന്‍ മേക്ക് ഓവറിലുള്ള അന്നയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചുരുളന്‍ മുടി സ്ട്രെയിറ്റ് ചെയ്ത്, പേസ്റ്റൽ പിങ്ക് വസ്ത്രമണിഞ്ഞാണ് അന്നയെത്തിയിരിക്കുന്നത്. ജെഎഫ്‌ഡബ്ല്യുവിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇവ.
- " class="align-text-top noRightClick twitterSection" data="">
മുടി സ്ട്രെയിറ്റ് ആക്കിയതിൽ ചില ആരാധകര്‍ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പുത്തന്‍ ലുക്കിലും അന്ന അതിസുന്ദരിയാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.