മലയാള സിനിമ പരീക്ഷണവഴിയിലാണ്. ലോക്ക് ഡൗണിൽ വീടിന് പുറത്തിറങ്ങാതെ ചിത്രീകരിച്ച്, പ്രദർശനത്തിനെത്തിയ ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ ചിത്രം 'സീ യൂ സൂൺ' പോലെ, അഭിനേതാക്കളെ പരമാവധി ചുരുക്കി നിർമിച്ച 'ഇരുൾ' പോലെ, ഒരുപിടി ചിത്രങ്ങൾ മഹാമാരിക്കും നിയന്ത്രണങ്ങൾക്കുമിടയിൽ ഉണ്ടായിട്ടുണ്ട്.
More Read: ജയസൂര്യയുടെ 100-ാം ചിത്രം; 'സണ്ണി' സെപ്‌തംബറിൽ ഒടിടി റിലീസിനെത്തുന്നു
രഞ്‌ജിത്ത് ശങ്കർ ഒരുക്കുന്ന ജയസൂര്യ ചിത്രവും അത്തരമൊരു സാഹസികതയുടെ ഉൽപ്പന്നമാണ്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ 'സണ്ണി' പ്രേക്ഷകരിലേക്ക് എത്താൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ബുധനാഴ്‌ച അർധരാത്രിയോടെ സണ്ണി ആമസോൺ പ്രൈമിൽ ലഭ്യമാകും.
- " class="align-text-top noRightClick twitterSection" data="">
'സണ്ണി'യിൽ സണ്ണി മാത്രം
ജയസൂര്യ ഒറ്റയ്ക്കാണ് എത്തുന്നത് എന്നതാണ് ചിത്രത്തിന്‍റെ സവിശേഷത. ഒരുപാട് വൈകാരികതയിലൂടെ പോകുന്ന സംഗീതജ്ഞൻ.അയാൾ അയാളെ കണ്ടെത്താനുള്ള പരിശ്രമങ്ങളിലാണ്.ത്രില്ലർ സ്വഭാവമുള്ള ചിത്രമല്ലാതിരുന്നിട്ടും പ്രേക്ഷകരെ മടുപ്പിക്കാതെ ഒരു കഥാപാത്രത്തിലൂടെ മാത്രം ഒരു മുഴുനീള സിനിമ ചെയ്യുക എന്ന സാഹസികമായ പ്രയത്‌നത്തിന്‍റെ ഫലമാണ് സണ്ണി.
കൊവിഡ് കാലം മനസ്സിൽ കണ്ട് രഞ്‌ജിത്ത് ശങ്കർ എഴുതിയ സണ്ണിയുടെ കഥയെ മനോഹരമായ ഫ്രെയിമുകളായി ഒപ്പിയെടുത്തത് മധു നീലകണ്‌ഠനാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. ശങ്കര്‍ ശര്‍മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡ്രീംസ് എന്‍ ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മാണം.