ETV Bharat / sitara

സച്ചിന്‍റെ വിവാഹസൽകാര ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ച് ജയസൂര്യ - Maniyanpilla Raju

മണിയൻ പിള്ള രാജുവിന്‍റെ മകൻ സച്ചിന്‍റെ വിവാഹസൽകാര ചടങ്ങിൽ നിന്നുള്ള വീഡിയോ നടൻ ജയസൂര്യ പങ്കുവച്ചപ്പോൾ ആരാധകരും അത് ഏറ്റെടുത്തു കഴിഞ്ഞു

മണിയൻ പിള്ള രാജുവിന്‍റെ മകൻ  മണിയൻ പിള്ള രാജു  മണിയൻ പിള്ള രാജു ജയസൂര്യ  ഇപ്പോഴാണ് കംപ്ലീറ്റ് പൊസിറ്റീവ് ആയത്  Jayasurya  Maniyanpilla Raju's son wedding reception  Maniyanpilla Raju  Maniyanpilla Raju and Jayasurya
മണിയൻ പിള്ള രാജു
author img

By

Published : Jan 19, 2020, 3:41 PM IST

"ഇപ്പോഴാണ് കംപ്ലീറ്റ് പോസിറ്റീവ് ആയത്," മണിയൻപിള്ള രാജുവിന്‍റെ മകൻ സച്ചിന്‍റെ വിവാഹസൽകാര ചടങ്ങിൽ നിന്നുള്ള വീഡിയോ നടൻ ജയസൂര്യ പങ്കുവെച്ചപ്പോൾ ആരാധകരും അത് ഏറ്റെടുത്തു. പരിപാടിക്കിടെ മണിയന്‍ പിള്ളക്ക് സർപ്രൈസ് കിസ്സ് നൽകുകയാണ് ജയസൂര്യ. ആരാണ് തന്നെ ചുംബിച്ചതെന്നറിയാൻ മണിയൻ പിള്ള തിരിഞ്ഞുനോക്കിയപ്പോൾ അറിയാത്ത ഭാവത്തിൽ കുസൃതി കാട്ടി നിൽക്കുകയാണ് താരം. ജയസൂര്യയെ അടുത്തുകണ്ടപ്പോൾ അനിയാ എന്ന് വിളിച്ചുകൊണ്ട് മണിയൻപിള്ള രാജു അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ഇന്ന് തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹസൽകാരത്തിൽ സിനിമാ മേഖലയിൽ നിന്നും മഞ്ജു വാര്യർ, ഇന്ദ്രൻസ്, എംജി ശ്രീകുമാർ, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് ഗോപി, രമേഷ് പിഷാരടി, സായി കുമാർ, ബിന്ദു പണിക്കർ, മിയ, കുഞ്ചൻ, മല്ലിക സുകുമാരൻ, ശങ്കർ രാമകൃഷ്ണൻ, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, മുകേഷ്, മണിക്കുട്ടൻ, ജനാർദ്ദനൻ, ജയഭാരതി, കാർത്തിക തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇന്നലെയാണ് താരത്തിന്‍റെ മൂത്ത മകൻ സച്ചിനും കണ്ണൂർ സ്വദേശിയായ ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം നടന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.