മുപ്പത്തിനാല് മണിക്കൂറിനുള്ളിൽ, 30,000 കുത്തുകൾ കൊണ്ട് തന്നെ കടലാസിലേക്ക് പകർത്തിയ ആരാധകനുള്ള നന്ദി അറിയിക്കുകയാണ് നടൻ ജയസൂര്യ. ഒപ്പം, ഉടന്‍ തന്നെ നേരിൽ കാണാമെന്ന ഉറപ്പും, താരത്തിന്‍റെ വക. "ഷിജോ ജോണ്‍സണ്‍ 34 മണിക്കൂര്‍ കൊണ്ട് 30,000ത്തിലധികം കുത്തുകളിലൂടെ ഈ ചിത്രം വരച്ചു. ആ 34 മണിക്കൂറും ഞാൻ നിങ്ങളുടെ മനസിലുണ്ടായിരുന്നു. ഇത് അമൂല്യമായ ഒന്നാണ്!! ഉടന്‍ തന്നെ കാണാം സഹോദരാ... സ്‌നേഹത്തോടെ," കുത്തുകളിലൂടെ വരച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
അതുല്യമായ ഷിജോയുടെ കഴിവിനെ ജയസൂര്യ പരിചയപ്പെടുത്തിയപ്പോൾ അഭിനന്ദനങ്ങളും ആശംസകളുമായി ആരാധകരും പോസ്റ്റിന് മറുപടി നൽകി. ഒപ്പം, ഒരു കലാകാരനെ അംഗീകരിച്ച് അയാളെ നേരിൽ കാണാമെന്ന് അറിയിച്ച മലയാളത്തിന്‍റെ പ്രിയതാരം ജയസൂര്യയെയും കമന്‍റുകളിലൂടെ പ്രശംസിക്കുന്നുണ്ട്.