ലോസ് ഏഞ്ചലേസ്: ഓസ്‌കാര്‍ പട്ടികയില്‍ ഇടംപിടിച്ച് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'വും, സൂര്യ ചിത്രം 'ജയ് ഭീമും'. 276 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്‌കാർ നോമിനേഷനുകൾക്കുള്ള വോട്ടെടുപ്പ് ജനുവരി 27ന് ആരംഭിക്കും. ഫെബ്രുവരി 1 വരെ വോട്ടെടുപ്പ് തുടരും.
- " class="align-text-top noRightClick twitterSection" data="">
Oscar 2022 submission list movies: ഇത്തവണ പട്ടികയില്‍ ഇടംപിടിച്ച ചിത്രങ്ങളെല്ലാം മികച്ച ചിത്രങ്ങളെന്നാണ് വിലയിരുത്തല്‍. ആമസോണ്‍ സ്‌റ്റുഡിയോസിലൂടെ പുറത്തിറങ്ങിയ 'ബീയിംഗ് ദി റിക്കാർഡോസ്', 'ബെൽഫാസ്‌റ്റ്' (ഫോക്കസ് ഫീച്ചറുകൾ), 'CODA' (ആപ്പിൾ ഒറിജിനൽ ഫിലിംസ്), 'ഡ്യൂൺ' (വാർണർ ബ്രോസ്), 'എൻകാന്‍റോ' (വാൾട്ട് ഡിസ്നി പിക്ചേഴ്‌സ്), 'ഹൗസ് ഓഫ് ഗൂക്കി' (MGM/യുണൈറ്റഡ് ആർട്ടിസ്‌റ്റുകൾ), 'ദി പവർ ഓഫ് ദി ഡോഗ്' (നെറ്റ്ഫ്ലിക്‌സ്), 'എ ക്വയറ്റ് പ്ലേസ് പാർട്ട് II' (പാരാമൗണ്ട് പിക്ചേഴ്‌സ്), 'സ്പെൻസർ' (നിയോൺ/ടോപ്പിക് സ്‌റ്റുഡിയോ), 'സ്പൈഡർമാൻ: നോ വേ ഹോം' (സോണി പിക്ചേഴ്‌സ്), 'വെസ്‌റ്റ് സൈഡ് സ്‌റ്റോറി' (20മത് സെഞ്ച്വറി സ്റ്റുഡിയോ) തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.
- " class="align-text-top noRightClick twitterSection" data="">
നോര്‍വേയുടെ 'ദ വേഴ്‌സ്‌റ്റ് പേര്‍സണ്‍ ഇന്‍ ദ വേള്‍ഡ്', ഇറാന്‍റെ 'എ ഹീറോ', ഇറ്റലിയുടെ 'ദ ഹാന്‍ഡ് ഓഫ് ഗോഡ്' ഉള്‍പ്പെടെ ജപ്പാന്‍റെ ഏറ്റവും മികച്ച പുരസ്‌കാര ചിത്രം' ഡ്രൈവ് മൈ കാര്‍' തുടങ്ങി നിരവധി അന്താരാഷ്‌ട്ര ഫീച്ചറുകളും 94ാമത് ഓസ്‌കാര്‍ പട്ടികയില്‍ ഇടംപിടിച്ചു.
2019ൽ പുറത്തിറങ്ങിയ പാവോ ചോയ്‌നിംഗ് ഡോർജി സംവിധാനം ചെയ്‌ത ഭൂട്ടാന്‍ ചിത്രം 'ലുനാന: എ യാക്ക് ഇൻ ദ ക്ലാസ്റൂം' 93മത് ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ചെങ്കിലും ഒടുവില്‍ ചിത്രം തിരസ്‌കരിക്കപ്പെട്ടു. എന്നാല്‍ 2022 ഓസ്‌കാര്‍ അവാര്‍ഡിലേക്കും ഈ ചിത്രം ഒരിക്കല്‍ കൂടി അയക്കുകയും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്‌തു.
94th Academy Awards: 94മത് ഓസ്‌കാര്‍ അവാർഡുകൾക്കുള്ള നോമിനേഷനുകൾ ഫെബ്രുവരി 8 ന് പ്രഖ്യാപിക്കും. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ വെച്ച് മാർച്ച് 27നാണ് ചടങ്ങ്. ലോകമെമ്പാടുമുള്ള 200ലധികം പ്രദേശങ്ങളിൽ ഓസ്‌കാര്‍ അവാര്‍ഡ് ദാനം തത്സമയം സംപ്രേഷണം ചെയ്യും. എബിസിയിലും ബ്രോഡ്‌കാസ്‌റ്റ് ഔട്ട്‌ലറ്റുകളിലും അവാര്‍ഡ് ദാനം സംപ്രേഷണം ചെയ്യും.
Also Read: സൂപ്പര്‍ ഹീറോ അന്നും ഇന്നും ഇനി എന്നും...