ETV Bharat / sitara

Jagathy Sreekumar Birthday : മലയാളികളുടെ ഹാസ്യ സാമ്രാട്ടിന് ഇന്ന് 71ാം പിറന്നാള്‍ - Jagathy in CBI series

Jagathy Sreekumar birthday : മലയാളികളുടെ ഹാസ്യ സാമ്രാട്ട്‌ ജഗതി ശ്രീകുമാറിന് ഇന്ന് 71ാം പിറന്നാള്‍. നാല്‌ പതിറ്റാണ്ടുകളിലായി 1500 ഓളം മലയാള സിനിമകളിലെ സാന്നിധ്യമാണ് അദ്ദേഹത്തിന്‍റെ സംഭാവന

Jagathy Sreekumar birthday  ജഗതി ശ്രീകുമാറിന് ഇന്ന് 71ാം പിറന്നാള്‍  Jagathy in CBI series  CBI 5 shoot at Jagathy's home
Jagathy Sreekumar birthday : മലയാളികളുടെ ഹാസ്യ സാമ്രാട്ടിന് ഇന്ന് 71ാം പിറന്നാള്‍
author img

By

Published : Jan 5, 2022, 11:01 AM IST

Jagathy Sreekumar birthday : മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 71ാം പിറന്നാള്‍. നടന്‍, പിന്നണി ഗായകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ അദ്ദേഹം മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും സമ്മാനിച്ചത്‌ പകരം വയ്‌ക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങളെയാണ്.

നാല്‌ പതിറ്റാണ്ടുകളിലായി 1500 ഓളം മലയാള സിനിമകളാണ് അദ്ദേഹത്തിന്‍റെ സംഭാവന. അഞ്ച്‌ തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Jagathy in CBI series : അടുത്തിടെ താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ജഗതി വെള്ളിത്തിരയില്‍ തിരിച്ചെത്തുകയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ സീരീസിലെ നാല് ചിത്രങ്ങളിലും ഏറെ കയ്യടി നേടിയ കഥാപാത്രമാണ് ജഗതി അവതരിപ്പിച്ച വിക്രത്തിന്‍റേത്. അഞ്ചാം ഭാഗത്തിലും ജഗതി ഇതേ റോളിലെത്തുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക്‌ ആശങ്കയുണ്ട്‌.

CBI 5 shoot at Jagathy's home : പുതിയ സീരീസില്‍ ജഗതിയും വേണമെന്ന് മമ്മൂട്ടിക്കും സംവിധായകന്‍ കെ.മധുവിനും നിര്‍ബന്ധമായിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തില്‍ ജഗതിയെയും ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജഗതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ വീട്ടില്‍ തന്നെയാണ് ചിത്രീകരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

2012ലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഒൻപത് വര്‍ഷമായി അദ്ദേഹം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചതോടെ ജഗതി അഭിനയ ജീവിതത്തിലേയ്‌ക്ക് മടങ്ങിവരണമെന്ന് ആരാധകരും ആഗ്രഹിച്ചു. ജഗതിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Also Read : Deepika Padukone Birthday : പിറന്നാള്‍ നിറവില്‍ ദീപിക പദുകോണ്‍ ; ട്രെയ്‌ലര്‍ ലോഞ്ച്‌ ഒഴിവാക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.