ETV Bharat / sitara

'സലാറി'ൽ ഡാഡി ഗിരിജ ഞെട്ടിക്കും; രാജമന്നാർ പോസ്റ്റർ പുറത്ത് - salaar sruthi hassan news

സലാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ രാജമന്നാർ എന്ന വേറിട്ട കഥാപാത്രമായി എത്തുന്നത് തെന്നിന്ത്യയിലെ പ്രമുഖ നടൻ ജഗപതി ബാബുവാണ്.

ജഗപതി ബാബു സലാർ വാർത്ത  ജഗപതി ബാബു ക്യാരക്‌ടർ പോസ്റ്റർ വാർത്ത  ജഗപതി ബാബു ഡാഡി ഗിരിജ വാർത്ത  ജഗപതി ബാബു രാജമന്നാർ വാർത്ത  ജഗപതി ബാബു പ്രഭാസ് പ്രശാന്ത് നീൽ വാർത്ത  jagapathi babu character poster news latest  jagapathi babu salaar news  salaar prashant neel news  salaar prabhas jaggu bhai news  salaar hombale films vijay news  salaar sruthi hassan news  rajamannar jagapathi salaar news latest
ജഗപതി ബാബു
author img

By

Published : Aug 23, 2021, 5:09 PM IST

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ സംവിധായകനും നിർമാതാവും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായി വമ്പൻ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. 'സലാർ' എന്ന ടൈറ്റിലിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ നായകനാകട്ടെ, ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ പ്രഭാസാണ്.

സലാറിൽ രാജമന്നാരായി ജഗപതി ബാബു

പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത്, ഹൊംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ്‌ കിരാഗന്ദൂർ നിർമിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പുലിമുരുകൻ എന്ന ബ്ലോക്ക്ബ്ലസ്റ്റർ ചിത്രത്തിൽ ഡാഡി ഗിരിജയിലൂടെ മലയാളത്തിന് സുപരിചിതനായ ജഗപതി ബാബുവിന്‍റെ ക്യാരക്‌ടർ പോസ്റ്ററാണ് പുതിയതായി റിലീസ് ചെയ്‌തത്.

  • " class="align-text-top noRightClick twitterSection" data="">

രാജമന്നാർ എന്ന കഥാപാത്രമായി മാസ് ലുക്കിലാണ് ജഗപതി ബാബു. സിഗരറ്റ് വലിച്ച്, തീവ്രമായ നോട്ടത്തോടെയാണ് രാജമന്നാറിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. വില്ലൻ വേഷത്തിലൂടെയും സ്വഭാവനടനായും തെന്നിന്ത്യയിൽ തിളങ്ങിയ ജഗപതി ബാബു ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും ചിത്രത്തിലെത്തുന്നത് എന്നും പോസ്റ്റർ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നു.

More Read: രജനികാന്തിന്‍റെ അണ്ണാത്തെ ചെന്നൈയിൽ ചിത്രീകരണം പുനരാരംഭിച്ചു

പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ സംഗീതജ്ഞൻ രവി ബസ്രൂർ ആണ്. പ്രഭാസിന്‍റെ വളരെ വ്യത്യസ്‌തമായ കഥാപാത്രമാണ് സലാറിലുള്ളത്. ശ്രുതി ഹാസൻ ആണ് നായിക. മധു ഗുരുസ്വാമി ചിത്രത്തിൽ പ്രതിനായക വേഷം ചെയ്യുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.