വീണ്ടും പിന്നണി ഗായികയുടെ കുപ്പായമണിഞ്ഞിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. മഞ്ജുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍റ് ജില്ലില്‍ മഞ്ജു വാര്യര്‍ ആലപ്പിച്ച 'കിം കിം കിം' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നടന്‍ അജു വര്‍ഗീസിന്‍റെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറാണ്. സന്തോഷ് ശിവനാണ് ജാക്ക് ആന്‍റ് ജില്‍ സംവിധാനം ചെയ്‌തിരിക്കുന്നത്.
സൗബിന്‍ ഷാഹിറിന്‍റെ ചില സംഭാഷണങ്ങളോടെയാണ് കിം കിം കിം എന്ന ഗാനം ആരംഭിക്കുന്നത്. ത്രില്ലര്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, എസ്തര്‍ അനില്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="">
അനന്തഭദ്രമായിരുന്നു സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്‌ത ചിത്രം. ഇതിനോടകം അഞ്ചിലധികം ഗാനങ്ങള്‍ മഞ്ജു ആലപിച്ചിട്ടുണ്ട്. മഞ്ജുവിന്‍റെ 'കണ്ണെഴുതി പൊട്ടും തൊട്ടി'ലെ ചെമ്പഴുക്ക ചെമ്പഴുക്ക എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.