ഫാന്‍റസി ഫാമിലി എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ഏറ്റവും പുതിയ മലയാള സിനിമ 'ഇന്നുമുതലി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. സിജു വില്‍സണാണ് ചിത്രത്തില്‍ നായകന്‍. നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് വെച്ചാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ രസകരമായ ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമായ വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇന്നുമുതല്‍. ഇന്ദ്രന്‍സ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്, ദിലീപ് ലോഖറെ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസ് എന്ന ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന് മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രജീഷ് മിഥില തിരക്കഥ രചിച്ച സിനിമയുടെ സംഗീത സംവിധാനം മെജോ ജോസഫാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് എല്‍ദോ ഐസക്ക്.
- " class="align-text-top noRightClick twitterSection" data="">
സിജു വില്‍സണ്‍ നായകനും സ്വാസിക നായികയുമായ വാസന്തി എന്ന സിനിമക്കാണ് ഇപ്രാവശ്യത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. വാസന്തി നിര്‍മിച്ചത് സിജു വില്‍സണായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് സിജുവിന്‍റെതായി അവസാനം റിലീസ് ചെയ്‌ത ചിത്രം. ലാല്‍ ബഹുദൂര്‍ ശാസ്ത്രിയാണ് വാരിക്കുഴിയിലെ കൊലപാതകത്തിന് മുമ്പായി രജീഷ് മിഥില സംവിധാനം ചെയ്‌ത സിനിമ.