ETV Bharat / sitara

സ്വയം ശക്തയാകുക; വനിതാദിനം ആഘോഷിച്ച് നടിമാര്‍ - celebrating women's day

പേളി മാണി, അനുശ്രീ, മുക്ത ജോര്‍ജ്, തപ്സി പന്നു, ഭാവന തുടങ്ങിയ താരങ്ങളാണ് വനിത ദിനം ആഘോഷിക്കുന്നതിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചത്

indian cinema actresses celebrating women's day  സ്വയം ശക്തയാകുക; വനിതാദിനം ആഘോഷിച്ച് നടിമാര്‍  പേളി മാണി  അനുശ്രീ  മുക്ത ജോര്‍ജ്  വനിതാ ദിനം  indian cinema actresses  celebrating women's day  women's day
സ്വയം ശക്തയാകുക; വനിതാദിനം ആഘോഷിച്ച് നടിമാര്‍
author img

By

Published : Mar 8, 2020, 1:00 PM IST

ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്.... എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും ഇനിയും അവസാനമായിട്ടില്ല. കാലംമായ്ക്കാത്ത മുറിവുകള്‍ രൂപപ്പെടുമ്പോഴും അവര്‍ ചെറുത്ത് നില്‍പ്പിന് ശ്രമിക്കുന്നു.... പേടിച്ച് മാറിനില്‍ക്കാതെ കരുത്ത് കാട്ടാന്‍ സ്വയം ശക്തയാകുക എന്ന സന്ദേശം പകര്‍ന്ന് നല്‍കി സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ വനിതാ ദിനത്തിന്‍റെ ആശംസകള്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രിയ നടിമാര്‍ക്കും വനിതാ ദിനത്തെ കുറിച്ച്‌ പറയാന്‍ ചില കാര്യങ്ങളുണ്ട്. പേളി മാണി, അനുശ്രീ, മുക്ത ജോര്‍ജ്, തപ്സി പന്നു തുടങ്ങിയ താരങ്ങളാണ് വനിത ദിനം ആഘോഷിക്കുന്നതിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

എല്ലാ ശക്തയായ സ്ത്രീക്ക് പിന്നിലും അവളുടെ തന്നെ ശക്തമായ വ്യക്തിത്വമുണ്ട്. എല്ലാവര്‍ക്കും ഈ ദിനത്തിന്‍റെ മംഗളങ്ങള്‍. എല്ലായിപ്പോഴും ആരോഗ്യത്തോടെയും പോസിറ്റീവായിട്ടും ഇരിക്കട്ടെ.... എല്ലാ സമയത്തും നിങ്ങള്‍ സ്വയം വിശ്വസിക്കുക.... അതിനൊപ്പം നിങ്ങളുടെ സ്വപ്‌നത്തിലേക്ക് തന്നെ നടക്കുകയെന്നമാണ് നടിയും അവതാരികയുമായ പേര്‍ളി മാണി ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. കണ്ണാടിയില്‍ സ്വന്തം മുഖം കാണിക്കുന്ന ചിത്രമായിരുന്നു പേര്‍ളി പങ്കുവെച്ചത്.

അമ്മക്കും ചേട്ടത്തി അമ്മക്കുമൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു നടി അനുശ്രീ പങ്കുവെച്ചത്. 'ഈ വനിതാ ദിനത്തില്‍ എന്‍റെ ടീമിനൊപ്പം... സ്ത്രീത്വം ഞങ്ങള്‍ ആഘോഷിക്കുകയാണ്. എന്‍റെ സ്ത്രീ ശക്തിയെന്ന് പറയുന്നത് അമ്മയും ചേട്ടത്തിയമ്മയുമാണെന്നും അനുശ്രീ പറയുന്നു. ഒപ്പം എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനത്തിന്‍റെ ആശംസകള്‍' അറിയിക്കുകയാണെന്നും നടി കുറിച്ചു.

നടി മുക്തയും തന്‍റെ ജീവിതത്തില്‍ കണ്ട ഏറ്റവും ശക്തയായ സ്ത്രീക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. അതിനൊപ്പം നിങ്ങളാണ് എന്‍റെ ഏറ്റവും വലിയ ശക്തി. സ്‌നേഹവും സന്തോഷവും കൊണ്ട് എന്‍റെ ജീവിതം നിറച്ചവള്‍. വനിതാദിനാശംസകളെന്നുമായിരുന്നു മുക്ത എഴുതിയത്. ചെറുപ്പത്തില്‍ അമ്മക്കൊപ്പം നില്‍ക്കുന്നൊരു ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തത്.

ചില ചിത്രങ്ങള്‍ എപ്പോഴും പ്രിയപ്പെട്ടതാണെന്ന് കുറിച്ചായിരുന്നു നടി ഭാവനയുടെ വനിതാ ദിനാശംസ. തപ്സി പന്നുവും ചിത്രം പങ്കുവെച്ചുകൊണ്ട് വനിതാ ദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.