ETV Bharat / sitara

കാഴ്‌ചയുടെ മോഹവലയം; ഭരത സ്‌പർശത്തിന്‍റെ 22 നഷ്‌ട വർഷങ്ങൾ

സംവിധായകനായും തിരക്കഥാകൃത്തായും കലാസംവിധായകനായും നിർമാതാവായും സംഗീതസംവിധായകനായും ഗാനരചയിതാവായും സിനിമാലോകത്തിൽ ഭരതൻ നിറഞ്ഞുനിന്നു.

bharathan story  കാഴ്‌ചയുടെ മോഹവലയം  ഭരത സ്‌പർശം  22 നഷ്‌ട വർഷങ്ങൾ  പ്രയാണം  legend Bharathan  malayalam director  preyanam  kazhchayude mohavalayam  ഭരതൻ സംവിധായകൻ  ചരമവാർഷികം  death anniversary bharathan
ഭരത സ്‌പർശത്തിന്‍റെ 22 നഷ്‌ട വർഷങ്ങൾ
author img

By

Published : Jul 30, 2020, 9:49 AM IST

പ്രയാണത്തില്‍ തുടങ്ങി ചുരത്തില്‍ അവസാനിക്കുന്ന പ്രതിഭയുടെ ചിത്ര സ്‌പർശം. ഓരോ ദൃശ്യത്തിനും തൊട്ടാല്‍ പൊള്ളുന്ന വശ്യ നിഗൂഢമായ പ്രലോഭനം. അതിനും അപ്പുറത്തായിരുന്നു ഭരതൻ എന്ന സർഗ പ്രതിഭ മലയാളത്തിന് സമ്മാനിച്ച ദൃശ്യ സൗന്ദര്യം. അടുക്കിവെച്ച ചലിക്കുന്ന ഫ്രെയിമുകളില്‍ നിന്ന് സിനിമയെ സർഗ സൗന്ദര്യമായി ഭരതൻ മാറ്റി വരച്ചു. പ്രണയവും രതിയും ഇഴചേരുന്ന അഭേദ്യമായ അവതരണ രീതി ഭരതനിലൂടെ മലയാളി അനുഭവിച്ചറിഞ്ഞു. ലൈംഗികതയുടെ അതിപ്രസരമെന്ന് പറയുമ്പോഴും അശ്‌ളീലത്തിന്‍റെ വരമ്പുകളില്‍ നിന്ന് വഴുതിമാറാതെ ഭരതന്‍റെ ദൃശ്യങ്ങൾ ആസ്വാദകരെ അമ്പരപ്പിച്ചു.

അവാച്യമായ സൗന്ദര്യബോധം, പ്രകൃതിയുടെ നിറങ്ങൾ കൂടിച്ചേരുന്ന കഥാ രൂപം, കടലും ചുരവും പുഴയും താഴ്‌വാരവും എല്ലാം കഥാപാത്രങ്ങളായി ഭരതൻ സിനിമകളില്‍ നിറഞ്ഞു നിന്നു.

ഭരതന്‍റെ ഓർമയിൽ....

നിറങ്ങളും ചായക്കൂട്ടുകളും നിറഞ്ഞ കാൻവാസില്‍ ഭരതൻ കഥാപാത്രങ്ങളെയും കഥാ പരിസരത്തെയും സൃഷ്ടിച്ചു. അവയെ പിന്നീട് കാമറയിലേക്ക് ആവാഹിക്കുക മാത്രമേ ഭരതൻ ചെയ്തിരുന്നുള്ളൂ. എല്ലാ വികാരങ്ങളേയും അതിന്‍റെ തീവ്രതയോടെ ആവിഷ്കരിക്കുന്നതായിരുന്നു ഭരത സ്പർശം. പ്രണയവും രതിയും കാമവും ക്രൗര്യവും എല്ലാം അതിന്‍റെ ഭ്രമമായ തീവ്രത നഷ്ടപ്പെടാതെ....

സിനിമയിലെ സർവകലാ വല്ലഭൻ... കവിതയും സംഗീതവും കലാ സംവിധാനവും എല്ലാം ഭരതന് വഴങ്ങും. കേളി എന്ന സിനിമയിലെ താരം വാല്‍ക്കണ്ണാടി നോക്കി എന്ന പാട്ട് മൂളാത്തതായി ഒരു സിനിമാ ആസ്വാദകനും ഉണ്ടാകില്ല. താഴ്‌വാരത്തിലെ കണ്ണെത്താ ദൂരം മറു തീരം... ചിലമ്പിലെ പുടമുറി കല്യാണം.... മനോഹര ഗാനങ്ങളുടെ "ഭരത" വരികൾക്ക് പോലും വശ്യ സൗന്ദര്യം... ആറ് തവണ മികച്ച കലാസംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തേടിയെത്തിയത് മറ്റാരെയുമല്ല, മലയാളത്തിന്‍റെ സ്വന്തം ഭരതനെയാണ്.

തമിഴില്‍ തേവർ മകൻ എന്ന സിനിമ സമ്മാനിച്ച ഭരതൻ ടച്ച് മറ്റൊരു സംവിധായകനും ഇനിയും തമിഴ് സിനിമാ ലോകത്തിന് നല്‍കാൻ കഴിഞ്ഞിട്ടില്ല. ഹിന്ദിയില്‍ "വിരാസത്തായി" അത് റീമേക്ക് ചെയ്തു എന്ന് പറയുമ്പോൾ തന്നെ ആ കാലവും സിനിമലോകവും ഭരതനെ എത്രമേല്‍ സ്വീകരിച്ചിരുന്നു എന്ന് വ്യക്തമാണ്. ശിവാജി ഗണേശനും കമല്‍ ഹാസനും മത്സരിച്ചഭിനയിച്ച തേവർ മകൻ വാങ്ങിക്കൂട്ടിയത് ദേശീയ അവാർഡുകൾ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ അംഗീകാരം കൂടിയാണ്.

കഴിഞ്ഞ 22 വർഷങ്ങളായി ആ സ്‌പർശം സിനിമാ ലോകത്തില്ല. അദ്ദേഹം ചാലിച്ചെഴുതിയ കഥകൾ നിത്യയൗവ്വനം കൈവിടാതെ ഇവിടെത്തന്നെയുണ്ട്. ഓരോ ആസ്വാദകന്‍റെയും മനസില്‍...

സംവിധായകനായും തിരക്കഥാകൃത്തായും കലാസംവിധായകനായും നിർമാതാവായും മാത്രമല്ല, കവിയായും കാമുകനായും ചിത്രകാരനായും ഭാവങ്ങളും സ്വപ്‌നങ്ങളും കോർത്തെടുക്കുന്ന ചിത്ര സംയോജകനായും ഭരത സ്‌പർശം സിനിമാ ലോകത്ത് നിറഞ്ഞിരുന്നു. സ്‌ത്രീയും പ്രകൃതിയും അന്നുവരെ മലയാളിക്ക് പരിചിതമല്ലാതിരുന്ന ഭാവങ്ങളിലും രൂപങ്ങളിലും ഭരതനിലൂടെ അവതരിച്ചു. കലാസംവിധായകനായി മലയാളസിനിമയുടെ വിസ്‌മയലോകത്തേക്ക് ചുവടുവെച്ച കഥാകാരൻ പിന്നീട് സ്വയം ഒരു വിസ്‌മയമായി.

1947 നവംബർ 14ന് തൃശൂരിലെ എങ്കക്കാട്ട്, പരമേശ്വരൻ നായരുടേയും കാർത്ത്യായനിയമ്മയുടേയും മകനായി ജനനം. വടക്കാഞ്ചേരി ഗവ. ഹൈസ്‌കൂളിലും തൃശൂർ ആർട്‌സ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. അമ്മാവനും സംവിധായകനുമായ പി.എൻ. മേനോനിൽ നിന്ന് സിനിമ പ്രചോദനമായി. സ്കൂൾ ഓഫ് ഫൈൻ ആർട്‌സിൽ നിന്നും ഡിപ്ലോമയെടുത്ത ശേഷം വിൻസെന്‍റ് എന്ന പ്രശസ്‌ത സംവിധായകന്‍റെ ഗന്ധർവ്വ ക്ഷേത്രത്തിൽ കലാ സംവിധായകനായി തുടക്കം കുറിച്ചു. തുടർന്ന് പരസ്യ ചിത്രകാരനായും വിൻസെന്‍റിന്‍റെ ചെണ്ടയിലെ സംവിധാന സഹായിയുമായി. സ്വരൂക്കൂട്ടി വച്ച സമ്പാദ്യത്തിൽ നിന്ന് ആദ്യ ചിത്രത്തിന്‍റെ നിർമാണവും സംവിധാനവും നിർവഹിച്ചാണ് ഭരതന്‍റെ 'പ്രയാണം' എന്ന സിനിമ ആരംഭിക്കുന്നത്. 1974ൽ മലയാളത്തിന്‍റെ പ്രിയപ്പെട്ട പത്മരാജനും പ്രയാണത്തിലൂടെ തിരക്കഥാകൃത്തായി തുടക്കം കുറിച്ചു. ഭരതൻ എങ്കക്കാടിൽ നിന്ന് ഭരതനിലേക്കുള്ള ചുവടുറപ്പ് പിന്നീട് സിനിമാ ലോകം കണ്ടത്.

അണിയറ, ഗുരുവായൂർ കേശവൻ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത രതിനിർവേദം സിനിമയിലെ വിപ്ലവമായിരുന്നു. തന്നേക്കാൾ മുതിർന്ന സ്‌ത്രീയുമായി ഒരു കൗമാരക്കാരൻ പ്രണയത്തിലാകുന്ന കഥ പ്രമേയത്തിലും സൗന്ദര്യസങ്കൽപത്തിലും രതിയുടെ അവതരണത്തിലും കോളിളക്കം സൃഷ്ടിച്ചു.

പത്മരാജന്‍റെ തിരക്കഥയിൽ, തകര കൂടി എത്തിയതോടെ മലയാള സിനിമയെ ഭരതൻ മാറ്റി വരയ്ക്കുകയായിരുന്നു. ലോറി, ജോൺപോളിന്‍റെ തിരക്കഥയിൽ ചാമരം, പാളങ്ങൾ, ഓർമ്മയ്ക്കായ്, മർമ്മരം, കാതോടു കാതോരം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, മാളൂട്ടി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, സന്ധ്യമയങ്ങും നേരം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ചമയം, ഒരു സായാഹ്നത്തിന്‍റെ സ്വപ്നം എന്നീ ചിത്രങ്ങളും തോപ്പിൽ ഭാസിക്കൊപ്പം എന്‍റെ ഉപാസന, എം.ടിക്കൊപ്പം വൈശാലി, താഴ്വാരം...... പത്‌മരാജനോടൊപ്പം ഈണം, ഒഴിവുകാലം, ലോഹിതദാസിന്‍റെ തിരക്കഥയില്‍ അമരം, പാഥേയം, വെങ്കലം ഇതിനിടെയില്‍ കേളി, പ്രണാമം, ചിലമ്പ്, കാറ്റത്തെക്കിളിക്കൂട്, ദേവരാഗം.. സിനിമ എന്ന കലാരൂപത്തെ ഭരതൻ തന്‍റേത് മാത്രമാക്കി. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കി. തകര തമിഴിലേക്ക് മൊഴിമാറ്റം ചെയ്‌ത് ആവാരം പൂവായി പുറത്തിറങ്ങി. ദേവരാഗം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളില്‍ സ്വീകരിക്കപ്പെട്ടു. കാലം ഒന്നിനും പകരമാകുന്നില്ല. 1998 ജൂലൈ 30ന് കഥകളിലെ ദൃശ്യ വിസ്മയം ബാക്കിയാക്കി ഭരതൻ വിടപറഞ്ഞു. കഥകളെ ചിത്രങ്ങളായും അവയ്ക്ക് നിറങ്ങൾ നല്‍കി ദൃശ്യങ്ങളായും ഭരതൻ മാറ്റി വരച്ചപ്പോൾ കാഴ്‌ചയുടെ പുതിയ ലോകം സിനിമ അനുഭവിച്ചറിയുകയായിരുന്നു. രതിനിർവേദവും പറങ്കിമലയും നിദ്രയുമൊക്കെ ആവർത്തിക്കപ്പെട്ടു. എന്നാൽ, ഭരതൻ വരച്ചിട്ടുപോയ സിനിമയുടെ പൂർണത മനസിലിപ്പോഴും മായാതെ നില്‍ക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.