ETV Bharat / sitara

ഐഎഫ്എഫ്കെ പാലക്കാട്; ബോസ്നിയന്‍ വംശഹത്യ പറയുന്ന 'ക്വോ വാഡിസ്, ഐഡ?' ഉദ്ഘാടന ചിത്രം

ഇന്ന് വൈകിട്ട് ആറു മണിക്ക് നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ബോസ്നിയന്‍ ചിത്രം 'ക്വോ വാഡിസ്, ഐഡ?'യുടെ പ്രദർശനം.

ഐഎഫ്എഫ്കെ പാലക്കാട് പുതിയ വാർത്ത  പാലക്കാട് ഐഎഫ്എഫ്കെ പുതിയ വാർത്ത  ഐഎഫ്എഫ്കെ 2021 വാർത്ത  ഐഎഫ്എഫ്കെ 25 കേരളം വാർത്ത  ബോസ്നിയന്‍ വംശഹത്യ സിനിമ ചലച്ചിത്രമേളയിൽ വാർത്ത  ക്വോ വാഡിസ് ഐഡ സിനിമ ഐഎഫ്എഫ്കെ വാർത്ത  കേരള ചലച്ചിത്രമേള ഉദ്ഘാടനചിത്രം പുതിയ വാർത്ത  അന്താരാഷ്ട്ര മേള ക്വോ വാഡിസ്, ഐഡ വാർത്ത  bosnian film quo vadis aida latest news  bosnian film quo vadis aida iffk palakkad news  iffk palakkad 2021 news  palakkad edition international film festival kerala news
ക്വോ വാഡിസ്, ഐഡ
author img

By

Published : Mar 1, 2021, 5:39 PM IST

പാലക്കാട്: ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം 'ക്വോ വാഡിസ്, ഐഡ?' ഐഎഫ്എഫ്കെ പാലക്കാട് എഡിഷന്‍റെ ഉദ്ഘാടന ചിത്രമാകും. പ്രിയ കോംപ്ലക്‌സില്‍ വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമാവും ചിത്രം പ്രദര്‍ശിപ്പിക്കുക.

ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്‍റെ അർഥരാഹിത്യവും അനാവരണം ചെയ്യുന്നു. സ്രെബ്രെനിക്കയിലെ യു.എന്നിന്‍റെ വിവര്‍ത്തകയായ ഐഡ എന്ന കഥാപാത്രത്തിന്‍റെ കുടുംബ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ പ്രമേയം.

ബലാത്സംഗം, ശിരഛേദം തുടങ്ങി വംശഹത്യയുടെ ഭീകരതയെ ഐഡയുടെ കാഴ്ചപ്പാടിലൂടെ ചിത്രം കാണിച്ചുതരുന്നു. സെര്‍ബിയന്‍ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബ്രെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ക്വോ വാഡിസ്, ഐഡ? ഇത്തവണത്തെ ഓസ്‌കര്‍ നോമിനേഷനിലും ഇടം പിടിച്ച ചിത്രമാണ്. വെനീസ് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളിൽ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.