ETV Bharat / sitara

കാഴ്‌ചയും സൗന്ദര്യവും; സിനിമാക്കാരുടെ ഭാഗ്യലൊക്കേഷൻ സജീവമാവുന്നു - sreejith director

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏഴോളം സിനിമകളുടെ ചിത്രീകരണമാണ് ഇടുക്കിയിൽ പുരോഗമിക്കുന്നത്

കാഴ്‌ചയും സൗന്ദര്യവും  സിനിമാക്കാരുടെ ഭാഗ്യലൊക്കേഷൻ  ഇടുക്കിയുടെ മനോഹാരിത  idukki malayalam film shooting progress  idukki cinema shooting  drishyam 2  vijay sethupathi  sreejith director  കെ ആര്‍ ശ്രീജിത്
സിനിമാക്കാരുടെ ഭാഗ്യലൊക്കേഷൻ സജീവമാവുന്നു
author img

By

Published : Nov 11, 2020, 8:58 PM IST

Updated : Nov 11, 2020, 10:58 PM IST

ഇടുക്കി: കൊവിഡ് പ്രതിസന്ധിക്കിടയിൽ ഇടുക്കിയുടെ മനോഹാരിതയും കാഴ്‌ചയിലെ കുളിർമയും വീണ്ടും കാമറയിലെത്തുകയാണ്. സിനിമാക്കാരുടെ ഭാഗ്യലൊക്കേഷനായ ഇടുക്കിയിൽ സിനിമാ ചിത്രീകരണം വീണ്ടും സജീവമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ ഏഴോളം സിനിമകളുടെ ചിത്രീകരണമാണ് ജില്ലയിൽ പുരോഗമിക്കുന്നത്. ജീത്തു ജോസഫിന്‍റെ ദൃശ്യം 2വിന്‍റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. സുരേഷ് ഗോപിയുടെ കാവലിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. കൂടാതെ, വിജയ്‌ സേതുപതി നായകനാകുന്ന മറ്റൊരു ചിത്രത്തിന്‍റെ നിർമാണവും ഇടുക്കിയിൽ തുടരുന്നുണ്ട്. ഇടുക്കിയിലെ തന്നെ പ്രാദേശിക കലാകാരന്മാര്‍ വേഷമിടുന്ന എയ്‌ഡന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് അവസാനഘട്ടത്തിലാണ്. കെ.ആര്‍ ശ്രീജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എയ്‌ഡന്‍റെ ചിത്രീകരണം. രാജകുമാരി, രാജാക്കാട് മേഖലകളിലാണ് പുരോഗമിക്കുന്നത്.

ഇടുക്കിയിൽ സിനിമാ ചിത്രീകരണം സജീവമായി

ഇടുക്കിയില്‍ ചിത്രീകരണത്തിന് തയ്യാറെടുത്തിരുന്ന നിരവധി സിനിമകൾ കൊവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയിരുന്നു. ഇപ്പോൾ വിലക്ക് നീങ്ങിയതോടെ ഇടുക്കിയുടെ പ്രകൃതിയും കാഴ്ചകളും സൗന്ദര്യവും വീണ്ടും വെള്ളിത്തിരയില്‍ നിറയുകയാണ്. അടിമാലി, രാജാക്കാട്, രാജകുമാരി, സേനാപതി തുടങ്ങി ഹൈറേഞ്ചിന്‍റെ വിവിധ മേഖലകളില്‍ ചിത്രീകരണങ്ങൾ നടന്നു വരുന്നു. ഡിസംബർ മാസത്തോടെ ഒട്ടനവധി ചിത്രങ്ങളും ജില്ലയിൽ ഷൂട്ടിങ്ങ് ആരംഭിക്കും. ചിലവ് ചുരുക്കി സിനിമയെടുക്കാമെന്നതും ഇവിടെ നിര്‍മിച്ച സിനിമകള്‍ പരാജയപ്പെട്ടിട്ടില്ല എന്നതുമാണ് ഇടുക്കിയെ സിനിമാക്കാരുടെ ഇഷ്‌ട ലൊക്കേഷനാക്കി മാറ്റുന്നത്.

Last Updated : Nov 11, 2020, 10:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.