ചെന്നൈ: കഴിഞ്ഞ ആഴ്ച്ച ബംഗ്ലൂരു എയര്‍പ്പോട്ടിലെത്തിയ വിജയ് സേതുപതിയെയും സംഘത്തെയും ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെ ആക്രമിച്ച ആളെ വെറുതെ വിട്ട താരത്തിന്‍റെ പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്. വിജയ് സേതുപതിയെ ചവിട്ടുന്ന ആള്‍ക്ക് 1,001 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഹിന്ദു മക്കള്‍ കക്ഷി.
സ്വാതന്ത്ര്യ സമരസേനാനി ദൈവത്തിരു പസുമ്പന്‍ മുത്തുരാമലിങ്ക തേവര്‍ അയ്യയെ വിജയ് സേതുപതി അപമാനിച്ചു എന്നാരോപിച്ചാണ് പുതിയ പ്രഖ്യാപനവുമായി ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തിയത്. രാജ്യത്തെയും മുത്തുരാമലിങ്ക തേവര്‍ അയ്യയെയും താരം അപമാനിച്ചെന്ന് ഹിന്ദു മക്കള്‍ കക്ഷി (ഇന്ദു മക്കള്‍ കക്ഷി) അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു.
'തേവര്‍ അയ്യയെ അപമാനിച്ച വിജയ് സേതുപതിയെ ചവുട്ടുന്നവര്‍ക്ക് അര്‍ജുന്‍ സമ്പത്ത് പാരിതോഷികം പ്രഖ്യാപിച്ചു. വിജയ് സേതുപതി മാപ്പു പറയുന്നത് വരെ, അദ്ദേഹത്തെ ചവിട്ടുന്ന ഒരോ ചവിട്ടിനും 1001 രൂപ നല്‍കും.' -ഹിന്ദുമക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് ട്വീറ്റ് ചെയ്തു.
വിജയ് സേതുപതിയെ എയര്‍പോര്‍ട്ടില്‍ വെച്ച് ചവിട്ടാന്‍ ശ്രമിച്ച മഹാഗാന്ധി എന്ന ആളുമായി താരം സംസാരിച്ചെന്നും മഹാഗാന്ധിയോട് പരിഹാസരൂപേണ സംസാരിച്ചതിനാണ് താരത്തെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നുമാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്.
ദേശീയ അവാര്‍ഡ് ലഭിച്ചതിന് വിജയ് സേതുപതിയെ അഭിനന്ദിക്കാനാണ് മഹാ ഗാന്ധി ചെന്നത്. എന്നാല്‍ ഇതൊരു രാജ്യമാണോ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. തെക്കന്‍ ജില്ലകളില്‍ നിന്നാണല്ലോ താങ്കള്‍ എന്ന് പറഞ്ഞ് മഹാ ഗാന്ധി വിജയ് സേതുപതിയെ പാസുംപണ്‍ മുത്തുരാമലിംഗ തേവര്‍ അനുസ്മര ചടങ്ങിലേക്ക് ക്ഷണിച്ചു. എന്നാല്‍ തന്‍റെ ദേവന്‍ (തേവര്‍) ജീസസ് മാത്രമാണെന്നും വിജയ് സേതുപതി പറഞ്ഞതെന്നാണ് ആരോപണം.
Also Read:'നീ ജയിലില്‍ പോയാലും ഞാന്‍ ജയിലില്‍ പോകില്ല..', പിടി കൊടുക്കാതെ കുറുപ്പ്.. ട്രെയ്‌ലര്‍ അതിഗംഭീരം