ETV Bharat / sitara

എച്ച്ബിഒ മാക്‌സും ബാറ്റ്മാൻ സംവിധായകനും പുതിയ സീരീസുമായെത്തുന്നു - Dylan Clark and Warner Bros. Television

എച്ച്ബിഒ മാക്‌സിന് വേണ്ടി ഒരുക്കുന്ന സീരീസിന്‍റെ പശ്ചാത്തലം മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന 'ബാറ്റ്മാന്‍' സിനിമയുടേത് തന്നെയാണ്.

HBO Max  Batman filmmaker Matt Reeves  വാഷിംഗ്‌ടൺ ഡിസി  എച്ച്ബിഒ മാക്‌സ്  ബാറ്റ്മാൻ സംവിധായകൻ  മാറ്റ് റീവ്സ്  ടെറന്‍സ് വിന്‍റർ  ഗോഥം നഗരം  ഡിലന്‍ ക്ലാര്‍ക്ക്  വാര്‍ണര്‍ ബ്രദേഴ്‍സ് ടെലിവിഷൻ  അമേരിക്കൻ സൂപ്പർ ഹീറോ ചലച്ചിത്രം ബാറ്റ്‌മാൻ യൂണിവേഴ്‌സ്  റോബര്‍ട്ട് പാറ്റിന്‍സണ്‍  HBO Max and Batman movie director Matt Reeves  Terence Winter  Dylan Clark and Warner Bros. Television  batman series
എച്ച്ബിഒ മാക്‌സും ബാറ്റ്മാൻ സംവിധായകനും പുതിയ സീരീസുമായെത്തുന്നു
author img

By

Published : Jul 11, 2020, 3:25 PM IST

വാഷിംഗ്‌ടൺ ഡിസി: എച്ച്ബിഒ മാക്‌സും ബാറ്റ്മാൻ സംവിധായകനും പുതിയ സീരീസുമായി എത്തുന്നു. ബാറ്റ്മാൻ സംവിധായകൻ മാറ്റ് റീവ്സ് എച്ച്ബിഒ മാക്സിനു വേണ്ടി പുതുതായി ഒരുക്കുന്ന പൊലീസ് ഡ്രാമയുടെ രചന ടെറന്‍സ് വിന്‍ററാണ്. ബാറ്റ്മാന്‍റെ പശ്ചാത്തലമായ ഗോഥം നഗരത്തിനെയാണ് സീരീസിൽ അവതരിപ്പിക്കുന്നത്. ഡിലന്‍ ക്ലാര്‍ക്കിന്‍റെയും വാര്‍ണര്‍ ബ്രദേഴ്‍സ് ടെലിവിഷന്‍റെയും സഹകരണത്തോടെ ഒരുക്കുന്ന സീരീസിന്‍റെ നിർമാണത്തിലും ടെറന്‍സ് വിന്‍റർ ഭാഗമാകുന്നുണ്ട്. എന്നാൽ എച്ച്ബിഒയിൽ തയ്യാറാക്കുന്ന പുതിയ സീരീസിന്‍റെ ടൈറ്റിലോ അഭിനയനിരയോ വ്യക്തമാക്കിയിട്ടില്ല.

പൊലീസ് ഡ്രാമയാക്കി ഒരുക്കുകയാണെങ്കിലും സീരീസിന്‍റെ പശ്ചാത്തലം മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന 'ബാറ്റ്മാന്‍' സിനിമയുടേത് തന്നെയായിരിക്കും. അതേ സമയം, മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന നിർമാണത്തിലുള്ള അമേരിക്കൻ സൂപ്പർ ഹീറോ ചലച്ചിത്രം ബാറ്റ്‌മാൻ യൂണിവേഴ്‌സിന്‍റെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എച്ച്ബിഒ പറയുന്നു. ബാറ്റ്‌മാന്‍റെ പുതിയ ചിത്രത്തിൽ റോബര്‍ട്ട് പാറ്റിന്‍സണ്‍ ആണ് ടൈറ്റിൽ റോളിലെത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.