മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപിക്കുന്ന താലിബാനെ വാഴ്‌ത്തുന്നവര്‍ക്കെതിരെ ഗായകൻ ഹരീഷ് ശിവരാമകൃഷ്‌ണന്‍. സ്‌ത്രീകളുടെ അവകാശം നിഷേധിക്കുന്ന, ജനങ്ങളെ തോക്ക് കൊണ്ട് ഭയപ്പെടുത്തുന്ന താലിബാൻ വിസ്‌മയമായി തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്‌ത് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹരീഷിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് അറിയിച്ച് ഗായിക സിതാര കൃഷ്‌ണകുമാർ അദ്ദേഹത്തിന്‍റെ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഹരീഷ് ശിവരാമകൃഷ്‌ണന്‍റെ പ്രതികരണം
'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്‌മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫ്രണ്ട് / അണ്‍ഫോളോ ചെയ്‌ത് പോകണം.
അത് സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഈ വിഷയത്തില്‍ ബാലന്‍സിങ് ചെയ്‌ത് കമന്‍റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും,' ഹരീഷ് ശിവരാമകൃഷ്‌ണന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
ജൂഡ് ആന്‍റണിയുടെ പ്രതികരണം
നമ്മുടെ രാജ്യത്തടക്കം സിനിമയ്ക്കും കലയ്‌ക്കും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെയും അനാവശ്യ വിവാദങ്ങളെയും പരാമർശിച്ചാണ് സംവിധായകൻ ജൂഡ് ആന്‍റണി അഫ്‌ഗാൻ വിഷയത്തിൽ പ്രതികരിച്ചത്.
'മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തേ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും,' ജൂഡ് ആന്‍റണി കുറിച്ചു.