ETV Bharat / sitara

കിങ് ഖാന്‍റെ ഐക്കോണിക്ക് ലുക്ക് റിക്രിയേറ്റ് ചെയ്‌ത് ഹരീഷ് കല്യാണ്‍ - Harish Kalyan

ബോളിവുഡ് ബാദ്ഷ കിങ് ഖാന്‍റെ ഐക്കോണിക്ക് ലുക്കില്‍ ഒന്ന് റിക്രിയേറ്റ് ചെയ്‌താണ് മൂന്നാമത്തെ പോസ്റ്ററില്‍ ഹരീഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Harish Kalyan resembles Shah Rukh Khan  ഹരീഷ് കല്യാണ്‍  ഹരീഷ് കല്യാണ്‍ സിനിമ  ഹരീഷ് കല്യാണ്‍ സ്റ്റാര്‍  Harish Kalyan  Harish Kalyan news
കിങ് ഖാന്‍റെ ഐക്കോണിക്ക് ലുക്ക് റിക്രിയേറ്റ് ചെയ്‌ത് ഹരീഷ് കല്യാണ്‍
author img

By

Published : Dec 15, 2020, 12:59 PM IST

തെന്നിന്ത്യയിലെ പുത്തന്‍ താരോദയം ഹരീഷ് കല്യാണിന്‍റെ സ്റ്റാറിന്‍റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ബോളിവുഡ് ബാദ്ഷ കിങ് ഖാന്‍റെ ഐക്കോണിക്ക് ലുക്കില്‍ ഒന്ന് റിക്രിയേറ്റ് ചെയ്‌താണ് മൂന്നാമത്തെ പോസ്റ്ററില്‍ ഹരീഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദളപതിയിലെ രജനികാന്തിന്‍റെ ലുക്കിലാണ് ആദ്യ പോസ്റ്ററില്‍ ഹരീഷ് എത്തിയത്. രണ്ടാമത്തെ പോസ്റ്ററില്‍ സിഗപ്പ് റോജാക്കളിലെ കമല്‍ഹാസന്‍ ലുക്കായിരുന്നു റിക്രിയേറ്റ് ചെയ്‌തത്. മൂന്ന് പോസ്റ്ററുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

പ്യാര്‍ പ്രേമ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ഹരീഷ് കല്യാണ്‍. എലൻ ആണ് സ്റ്റാര്‍ സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം. സ്റ്റാറില്‍ വിവിധ ഗെറ്റപ്പുകളില്‍ ഹരിഷ് കല്യാണ്‍ എത്തുമെന്ന് സംവിധായകന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റെയ്‌സ വില്‍സണാണ് ചിത്രത്തില്‍ നായിക. ധാരാളപ്രഭുവാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ഹരീഷ് കല്യാണ്‍ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.