ETV Bharat / sitara

ആവർത്തിച്ച് ക്ഷമ ചോദിച്ചിട്ടും മാപ്പ് കൊടുക്കാത്ത പുരോഗമന കേരളം: പള്ളിയോടത്തിൽ കയറിയ വിവാദത്തിൽ ഹരീഷ് പേരടി - bijo palliyodam shoes wearing news

അറിയാതെ പറ്റിയതാണെന്ന് ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും പുരോഗമനകേരളം മാപ്പ് കൊടുക്കാത്തതിനെ വിമർശിച്ച് ഹരീഷ് പേരടി.

ഹരീഷ് പേരടി പുതിയ വാർത്ത  ഹരീഷ് പേരടി ആവർത്തിച്ച് ക്ഷമ ചോദിച്ചു വാർത്ത  മാപ്പ് കൊടുക്കാത്ത പുരോഗമന കേരളം വാർത്ത  പള്ളിയോടത്തിൽ കയറി പുതിയ വാർത്ത  നിമിഷ ബിജോ പുതിയ വാർത്ത  നിമിഷ ബിജോ പള്ളിയോടം വാർത്ത  നിമിഷ ബിജോ ഹരീഷ് പേരടി വാർത്ത  nimisha bijo palliyodam news latest  nimisha bijo hareesh peradi news  hareesh peradi facebook news  bijo palliyodam controversy news update  bijo palliyodam shoes wearing news  nimisha bijo controversy news
ഹരീഷ് പേരടി
author img

By

Published : Sep 8, 2021, 1:56 PM IST

സ്‌ത്രീകൾ പള്ളിയോടത്തിൽ കയറാൻ പാടില്ലെന്ന വിശ്വാസത്തെ അവഗണിച്ചും, ചെരുപ്പിട്ട് കയറി വിശ്വാസത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചും സീരിയൽ നടിയും മോഡലുമായ നിമിഷ ബിജോക്കെതിരെയുള്ള പരാതിയിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.

  • " class="align-text-top noRightClick twitterSection" data="">

മനഃപൂർവ്വമല്ലെന്നും താനറിയാതെ പറ്റിയ തെറ്റാണെന്നും ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ക്ഷമിക്കാൻ തയ്യാറാത്ത പുരോഗമന കേരളത്തിനെ പരിഹസിച്ചാണ് നടന്‍റെ പ്രതികരണം. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞിട്ടും പുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ. സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നതെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

'അറിയാതെ പറ്റിയതാണെന്ന് ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും... പുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ.. സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?..അതോ?… തലച്ചോറ് സൈലന്‍റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാൻ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമോൺ,' എന്ന് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

More Read: 'ലൈംഗികാതിക്രമങ്ങളെ എങ്ങനെയാണ് നിസാരവല്‍ക്കരിക്കാനാകുന്നത്' ; വേടനെ തുണച്ച ഹരീഷ് പേരടിക്ക് വിമര്‍ശം

പള്ളിയോടം അനന്തശയന സങ്കൽപത്തിലുള്ളതാണെന്നും അവിടെ ചെരുപ്പ് ധരിച്ച് കയറിയത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി പള്ളിയോട ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ, നടിക്കെതിരെ വധഭീഷണിയും അസഭ്യപരാമർശങ്ങളും ഉയർന്നിട്ടുണ്ട്.

എന്നാൽ, സംഭവം വിവാദമായതോടെ പള്ളിയോടത്തിൽ നിന്നെടുത്ത ഫോട്ടോ നിമിഷ സമൂഹമാധ്യമങ്ങളിൽ നിന്നും പിൻവലിക്കുകയും വിശ്വാസികൾക്ക് പ്രയാസമുണ്ടായതിൽ ക്ഷമ ചോദിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.