ഗായകനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് കുമാര്‍ നായകനാകുന്ന തമിഴ് ചിത്രം 'ബാച്ചിലറി'ന്‍റെ ടീസര്‍ പുറത്തുവിട്ടു. സതീഷ് സെല്‍വകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യ ഭാരതിയാണ് നായിക. മുനീശ്കാന്ത്, ഭഗവതി പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. സംവിധായകൻ സതീഷ് സെല്‍വകുമാറാണ് ബാച്ചിലറിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഭിനയത്തിന് പുറമെ ചിത്രത്തിന്‍റെ സംഗീത സംവിധാനവും ജി.വി പ്രകാശ് കുമാറാണ് നിർവഹിക്കുന്നത്. തമിഴകത്തെ പ്രശസ്‌ത സംഗീതജ്ഞനായ ജി.വി പ്രകാശ് കുമാർ സർവം താളമയം, പെൻസിൽ, വാച്ച്‌മാൻ എന്നീ ചിത്രങ്ങളിലും നേരത്തെ നായകനായി അഭിനയിച്ചിട്ടുണ്ട്. സാന്‍ ലോകേഷ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ തേനി ഈശ്വരാണ്. ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ദില്ലി ബാബാണ് ചിത്രം നിർമിക്കുന്നത്.