നടന്‍ ഷെയ്‌നിന്‍റെ രൂപമാറ്റം ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് വെയില്‍ എന്ന സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണെന്ന് സംവിധായകന്‍ ശരത് മേനോന്‍. താടിയും മുടിയും വെട്ടിയ ശേഷം നടൻ ഷെയ്ൻ നിഗം പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട ശേഷം പ്രതികരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ശരത് മേനോന്‍. 'ഷെയ്ൻ പല ഗെറ്റപ്പിൽ വരുന്ന ചിത്രമാണ് വെയില്‍. അയാളുടെ നിസഹകരണം മൂലം പല തവണ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി. വലിയ സമ്മർദ്ദമാണ് സംവിധായകൻ എന്ന നിലയിൽ തന്‍റെ മേലുള്ളത്, ഇനി എന്താണ് ചെയ്യുക എന്ന് അറിയില്ലെന്നും ശരത് മേനോന്‍ പറയുന്നു. ഷെയിനിന് എന്ത് സംഭവിച്ചുവെന്നറിയില്ല. സെറ്റിൽ പലപ്പോഴും വൈകിവരാൻ തുടങ്ങി. എന്നോട് 15 ദിവസം കൊണ്ട് ഷൂട്ട് തീർക്കാനാണ് പറഞ്ഞത്. സത്യത്തിൽ 24 ദിവസത്തെ ഷൂട്ടിങ് ചാർട്ട് ഉണ്ടായിരുന്നു. എന്നാലും, നമ്മൾ ഷെയിന് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഷൂട്ട് കൊണ്ടുപോകാൻ നോക്കി. അയാൾ ഇല്ലാത്ത രംഗങ്ങൾ 10 മണിക്ക് മുമ്പ് ചെയ്തു. എന്നാൽ 10 മണിക്ക് എത്തേണ്ട ഷെയ്ൻ വന്നത് 12 മണിക്കായിരുന്നു. അതുകൊണ്ട് ഷോട്ടുകൾ കുറക്കേണ്ടി വന്നു. പല ഗെറ്റപ്പുകളുള്ള സിനിമ ആകുമ്പോൾ ഒരു സീനിൽ മുടിയുണ്ട്... അടുത്ത സീനിൽ മുടിയില്ല... താടിയില്ല എന്നു വരുമ്പോൾ കാര്യങ്ങൾ പ്രേക്ഷകരുമായി കൃത്യമായി സംവദിക്കപ്പെടണ്ടേയെന്നും സംവിധായകന്‍ ശരത് മോനോന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. വെയിലുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ മുടിയും താടിയും വെട്ടി പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇതോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് സംവിധായകനും അണിയറപ്രവര്‍ത്തകരും. ജോബി ജോര്‍ജാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.
നേരിടുന്നത് വലിയ സമ്മര്‍ദ്ദത്തെ! 'വെയില്‍' സംവിധായകന്‍ പറയുന്നു - sarath menon
നടന്‍ ഷെയ്ന്‍ നിഗവുമായുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍ ശരത് മേനോന്‍