ETV Bharat / sitara

യാത്രാവിലക്ക് നേരിടുന്ന ഇറാനിയന്‍ സംവിധായകന് ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം

'ദേര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രമാണ് മുഹമ്മദ് റസൂലോഫിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

author img

By

Published : Mar 1, 2020, 11:28 PM IST

Golden Bear goes to Iranian film 'There Is No Evil'  യാത്രവിലക്ക് നേരിടുന്ന ഇറാനിയന്‍ സംവിധായകന് ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം  ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം  ഇറാനിയന്‍ സംവിധായകന് ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം  മുഹമ്മദ് റസൂലോഫ്  ദേര്‍ ഈസ് നോ ഈവിള്‍  There Is No Evi
യാത്രവിലക്ക് നേരിടുന്ന ഇറാനിയന്‍ സംവിധായകന് ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം

ഇറാനിയന്‍ ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംവിധായകന് ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം ലഭിച്ചു. ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫാണ് പുരസ്കാരത്തിന് അര്‍ഹനായത്. ഇറാനിലെ വധശിക്ഷകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന 'ദേര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രമാണ് റസൂലോഫിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് പുരസ്‌കാരനിശയില്‍ പങ്കെടുക്കാനായില്ല. റസൂലോഫിനെ പ്രതിനിധീകരിച്ച് ചിത്രത്തിന്‍റെ നിര്‍മാതാവ് ഫര്‍സാദ് പാക് ഗോള്‍ഡന്‍ ബെയര്‍ ഏറ്റുവാങ്ങി.

'ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സ്വജീവന്‍ തന്നെ പണയംവച്ച അഭിനേതാക്കള്‍ക്കും സാങ്കേതികപ്രവര്‍ത്തകള്‍ക്കും നന്ദി' പുരസ്‌കാരം സ്വീകരിച്ചുള്ള പ്രസംഗത്തില്‍ ഫര്‍സാദ് പറഞ്ഞു. ഇറാനിലെ വധശിക്ഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന നാല് കഥകള്‍ ചേര്‍ന്നതാണ് സിനിമ. ആരാച്ചാരും ഇരകളുടെ കുടുംബാംഗങ്ങളുമൊക്കെ ചിത്രത്തില്‍ കഥാപാത്രങ്ങളായിട്ടുണ്ട്. രാജ്യസുരക്ഷയെ അപകടപ്പെടുത്തുവെന്ന കുറ്റം ചാര്‍ത്തി മുഹമ്മദ് റസൂലോഫിനെ ഇറാന്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്. തുടര്‍ന്ന് സിനിമകള്‍ ചെയ്യാനും വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വേച്ഛാധിപത്യത്തിന് കീഴില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെക്കുറിച്ചാണ് തന്‍റെ പുതിയ ചിത്രമെന്ന് മൊബൈല്‍ ഫോണ്‍ വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റസൂലോഫ് പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.