ETV Bharat / sitara

ചൂലെടുത്ത്‌ ഗണേഷ്‌ കുമാര്‍.. എംഎല്‍എയുടെ മിന്നല്‍ പരിശോധന സര്‍ക്കാര്‍ ആശുപത്രിയില്‍ - Ganesh Kumar get angry

Ganesh Kumar get angry: സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനത കണ്ട്‌ രോഷാകുലനായി ഗണേഷ്‌ കുമാര്‍ എംഎല്‍എ. വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട്‌ അദ്ദേഹം പൊട്ടിത്തെറിച്ചു.

സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന  ചൂലെടുത്ത്‌ ഗണേഷ്‌ കുമാര്‍  Ganesh Kumar visited government hospital  Ganesh Kumar get angry  രോഷാകുലനായി ഗണേഷ്‌ കുമാര്‍
സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന; ചൂലെടുത്ത്‌ ഗണേഷ്‌ കുമാര്‍
author img

By

Published : Mar 3, 2022, 3:33 PM IST

Ganesh Kumar visited government hospital: സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനത കണ്ട്‌ രോഷാകുലനായി ഗണേഷ്‌ കുമാര്‍ എംഎല്‍എ. മൂന്ന്‌ കോടി രൂപ ചിലവഴിച്ച്‌ നിര്‍മിച്ച തലവൂർ ആയുര്‍വേദ സർക്കാർ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ്‌ ആശുപത്രി അധികൃതരോട്‌ ഗണേഷ് കുമാർ പൊട്ടിത്തെറിച്ചത്‌. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയിലായിരുന്നു ഗണേഷ്‌ കുമാറിന്‍റെ മിന്നല്‍ സന്ദര്‍ശനം.

  • " class="align-text-top noRightClick twitterSection" data="">

Ganesh Kumar get angry: സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനതയെ തുടര്‍ന്ന്‌ ആശുപത്രി ജീവനക്കാരോട്‌ ദേഷ്യപ്പെട്ട ഗണേഷ്‌ കുമാര്‍ ഇവരുടെ മുന്നില്‍ വച്ച്‌ ആശുപത്രി മുറി ചൂലെടുത്ത്‌ തൂത്തുവാരി. ആശുപത്രി മുഴുവന്‍ പരിശോധിച്ച് സ്ഥാപനത്തിലെ പൊടിയും അഴുക്കും അദ്ദേഹം ഓരോന്നായി ചൂണ്ടിക്കാണിച്ചു. വാങ്ങുന്ന ശമ്പളത്തിന് അല്‍പമെങ്കിലും കൂറ്‌ കാണിക്കണമെന്നും താനിപ്പോള്‍ തറ തൂക്കുന്നത്‌ ഇവിടെയുള്ള ഡോക്‌ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

വൃത്തിയാക്കാന്‍ പറ്റാത്തവരെ പിരിച്ചുവിട്ട്‌ പുതിയ തൂപ്പുകാരെ നിയമിക്കണമെന്നും എംഎല്‍എ പറഞ്ഞു. പശു കിടക്കുന്നിടം തൊഴുത്തും പട്ടി കിടക്കുന്നിടം പട്ടിക്കൂടുമാണെന്നും അദ്ദേഹം ജീവനക്കാരോട്‌ ദേഷ്യസ്വരത്തില്‍ പറഞ്ഞു. നിങ്ങളുടെ വീട്‌ ഇത്തരത്തിലാണോ സൂക്ഷിക്കാറുള്ളതെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന്‌ കോടി രൂപ ചിലവഴിച്ച്‌ ഉദ്‌ഘാടനത്തിന് സജ്ജമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ കണ്ട്‌ വിലയിരുത്താന്‍ എത്തിയതായിരുന്നു ഗണേഷ്‌ കുമാര്‍ എംഎല്‍എ.

ആറ്‌ മാസം മുമ്പ്‌ തുറന്നുകൊടുത്ത ശൗചാലയങ്ങള്‍ വരെ പൊട്ടിത്തകര്‍ന്ന്‌ കിടക്കുന്നത്‌ എംഎല്‍എയെ പ്രകോപിതനാക്കി. ഉദ്‌ഘാടനത്തിന് മന്ത്രി എത്തുന്നതിന് മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കില്‍ അതിന്‍റെ പരിണിതഫലം എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

Also Read: ഭീഷ്‌മ പര്‍വ്വത്തിനും ഡീഗ്രേഡിങ്; ഫാന്‍സ്‌ ഷോ നിര്‍ത്തലാക്കിയേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.